സൂര്യയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ, ആരാധകരുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് ഒടുവില്‍ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍

246

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read: സിനിമയിലെത്തിയത് 11ാം വയസ്സില്‍, ഹസീന എന്ന പേര് മാറ്റി ഉഷയിലെത്തിയത് ഇങ്ങനെ, മനസ്സുതുറന്ന് താരം

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.

അടുത്തിടെ തമിഴ് സൂപ്പര്‍ താരം സൂര്യയുടെ അടുത്ത ചിത്രത്തില്‍ ദുല്‍ഖറും എത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. താനും ഈ വാര്ത്തകള്‍ കേട്ടുവെന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

Also Read: എന്റെ ടാർജറ്റ് അതായിരുന്നു; പക്ഷേ പോയി അവസരം അന്വേഷിക്കാൻ പറഞ്ഞത് എന്റെ ബോസാണ്; വിനായകൻ മനസ്സ് തുറക്കുന്നു

തനിക്ക് മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടമുള്ള നടന്‍ സൂര്യയാണ്. സൂര്യ സാറിന്റെ വലിയ ആരാധകനാണ് താനെന്നും എന്നാല്‍ രജനി സാറിനെയും കമല്‍ സാറിനെയും തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും ദുല്‍ഖര്‍ പറയുന്നു. കിങ് ഓഫ് കൊത്തയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ വെച്ചായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

Advertisement