ഈ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് ; ഒരു മാഗസിന് വേണ്ടി പകർത്തിയ പഴയ ചിത്രങ്ങൾ പങ്കു വച്ച് ആതിര മാധവ്

194

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ആതിര മാധവ്. എന്ന സീരിയലിലെ അനന്യ അനിരുദ്ധ് എന്ന കഥാപാത്രത്തിലൂടെയാണ് ആതിര മാധവ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ഗർഭിണിയായ ശേഷം സീരിയലിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ആതിര തന്റെ വിശേഷങ്ങൾ എല്ലാം നിരന്തരം ആരാധകരുമായി സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഒരു സ്പെഷ്യൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുടെ ഓർമ്മകൾ പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ എത്തിയിരിയ്ക്കുകയാണിപ്പോൾ അനന്യ എന്ന ആതിര. ആ ഫോട്ടോഷൂട്ടിന് ഒരു പ്രത്യേകതയുണ്ടെന്നാണ് ആതിര പറയുന്നുണ്ട്.

Advertisements

ALSO READ

ശ്രീവീദ്യയ്ക്കൊപ്പമുളള ഫസ്റ്റ് സീൻ സൂപ്പർ ആയിരുന്നെന്ന് റോഷൻ ; ചിത്രീകരണത്തിനിടെ റോഷനോട് ദേഷ്യം തോന്നിയ സന്ദർഭം ഉണ്ടായെന്ന് ശ്രീവിദ്യ

മഹിളാരത്നം മാഗസിന് വേണ്ടി സന്ധ്യാ പിള്ള പകർത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണിത്. ഈ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ടെന്നാണ് ആതിര പറയുന്നത്. ഈ ഫോട്ടോ ഷൂട്ട് നടക്കുന്ന സമയത്ത് എന്റെ കുഞ്ഞ് വയറ്റിലുണ്ടായിരുന്നു. പക്ഷെ ഞങ്ങൾക്ക് അത് അറിയില്ലായിരുന്നു എന്നാണ് ഫോട്ടോയ്ക്കൊപ്പം ആതിര എഴുതിയിരിയ്ക്കുന്നത്.

ഇപ്പോൾ ഒൻപത് മാസം തികഞ്ഞ് നിൽക്കുകയാണ് ആതിര മാധവ്. അപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് താരം. ഭർത്താവിനൊപ്പം തന്റെ കുടുംബ വിശേഷം എല്ലാം ആതിര ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ആഴ്ച ആതിര നിറ വയറുമായി ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചത് വൈറലായിരുന്നു.

ALSO READ

ഞങ്ങൾ ഒരുമിച്ചുള്ള ജീവിതത്തിന് മതം ഒരു പ്രശ്നമേ അല്ല ;വ്യത്യസ്തതകൾക്ക് ഇടയിലും ഞങ്ങൾ പ്രണയത്തെ ഒരുപോലെ പിന്തുണച്ചു : റെബേക്ക സന്തോഷ്

കുടുംബ വിളക്കിന്റെ തുടക്കത്തിൽ അൽപം നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമായിരുന്നു അനന്യ എങ്കിലും, വളരെ പെട്ടന്ന് സുമിത്രയ്ക്കൊപ്പം ചേർന്നു. വിവാഹ ശേഷവും അഭിനയിക്കുന്നതിൽ രാജീവിന് എതിർപ്പില്ലാത്തത് കൊണ്ട് ആതിര കുടുംബ വിളക്കിൽ എത്തിയിരുന്നു.

ഗർഭിണിയായപ്പോഴും പിന്മാറിയിരുന്നില്ല. ഡോക്ടർ റസ്റ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ആതിര അനന്യയുടെ വേഷത്തിൽ നിന്ന് പിൻമാറിയത്.

 

 

View this post on Instagram

 

A post shared by Athira Madhav (@athira_madhav)

Advertisement