ഇതുമാത്രമല്ല, ഒരു സർപ്രൈസ് കൂടിയുണ്ട്; പുതിയ വിശേഷം ആരാധകരുമായി പങ്കിട്ട് എലിസബത്ത് ബാല; ഏറ്റെടുത്ത് ആരാധകർ

11786

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികൽ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടർ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

ആദ്യ ഭാര്യ ആയിരുന്നു ഗായിക അമൃത സുരേഷും ആയുള്ള ബന്ധം വേർപെടുത്തിയ ശേഷമാണ് എലിസബത്തിന് ബാല വിവാഹം കഴിച്ചത്. അടുത്തിടെ രോഗബാധിതനായ ബാല കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരവാസ്ഥയിൽ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയിൽ ആയിരുന്നു.

Advertisements

ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താര ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ALSO READ- തെറ്റായ വഴിയിലേക്ക് പോകാതെ പിടിച്ചുനിർത്തുന്നത് സുഹൃത്തുക്കൾ; പ്രശ്‌നങ്ങളെ അതിജീവിച്ചത് തെറാപ്പിസ്റ്റുകളുടെ സഹായത്തിൽ; വെളിപ്പെടുത്തി അഞ്ജു ജോസഫ്

സ്വന്തം യുട്യൂബ് ചാനലിലൂടെ എലിസബത്ത് വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നത് പതിവാണ്. ഓരോ ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഡെയ്ലി വ്‌ലോഗ്‌സും എലിസബത്ത് പ്രേക്ഷകരുമായി പങ്കിടാറുണ്ട്.

ഇപ്പോഴിതാ ഒരു സർപ്രൈസ് കൂടിയുണ്ട് എന്നുപറഞ്ഞുകൊണ്ട് എലിസബത്ത് വീഡിയോയുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് എലിസബത്ത് തന്റെ ചെറിയ സന്തോഷം നിറഞ്ഞ സർപ്രൈസ് അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ- ഇവർ ചെന്നൈ എക്‌സ്പ്രസ് മുതൽ എന്റെ ഡാൻസ് ടീച്ചർ ആണ്; ആരാണ് ഇവരെ പിന്നിൽ നിർത്തിയത്; നീ എന്റെ കൂടെ വേണം; അന്ന് നടന്നത് വിവരിച്ച് പ്രിയാമണി

എലിസബത്ത് ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിലെ ഒരു ബ്യൂട്ടി പാർലറിൽ എത്തിയിരിക്കുകയാണ്. കുറച്ചു നാൾ മുൻപ് തോളൊപ്പം മുറിച്ച് അലസമായി കിടന്ന തലമുടിയിൽ ചെറിയ ചില പണികളാണ് ചെയ്യുന്നതെന്ന് വീഡിയോ പങ്കിട്ട് എലിസബത്ത് പറയുന്നു. ഈ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

എലിസബത്ത് ബാലയുമായുള്ള വിവാഹശേഷമാണ് യൂട്യുബിൽ സജീവമായത്. കരൾ രോഗത്തെ തുടർന്ന് ബാല ചികിത്സയിൽ കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വിവരങ്ങൾ നൽകിയിരുന്നത് എലിസബത്തായിരുന്നു.

Advertisement