സംസാര രീതി കൊണ്ട് വിനായകനെ തെറ്റിദ്ധരിക്കുന്നതാണ്; ചേട്ടന് ഭ്രാന്താണൊയെന്ന് എന്നു ചോദിച്ചിട്ട് പോലുമുണ്ട്; വേറൊരു സിസ്റ്റം ഫോളോ ചെയ്യുന്നയാളാണ്: ആസിഫ് അലി

158

ജയിലറിലെ അഭിനയത്തിലൂടെ തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ് വിനായകൻ. ഉമ്മൻചാണ്ടിയെ കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ വിനായകനെ ജയിലറിലെ പ്രകടനത്തോടെ വാഴ്ത്തുകയാണ് ഓരോരുത്തരും.

തന്റെ പെരുമാറ്റമല്ല തന്നിലെ നടനെയാണ് സ്‌നേഹിക്കേണ്ടതെന്ന് തെളിയിച്ചിരിക്കുകയാണ് വിനായകൻ.നടൻ വിനായകനെ കുറിച്ച് നടൻ ആസിഫ് അലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

Advertisements

വിനായകൻ ചേട്ടനെ ശരിക്കും നമ്മളെല്ലാവരും അദ്ദേഹത്തിന്റെ സംസാര രീതി കാരണം തെറ്റിദ്ധരിക്കുന്നതാണെന്നാണ് ആസിഫ് അലി പറയുന്നത്.

ALSO READ- ഇതുമാത്രമല്ല, ഒരു സർപ്രൈസ് കൂടിയുണ്ട്; പുതിയ വിശേഷം ആരാധകരുമായി പങ്കിട്ട് എലിസബത്ത് ബാല; ഏറ്റെടുത്ത് ആരാധകർ

വിനായകൻ വേറൊരു സിസ്റ്റം ഫോളോ ചെയ്യുന്നയാളാണ്. എല്ലാവരും നമ്മളെ പോലെയാകണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ. അത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണെന്നാണ് ആസിഫ് അലി പറയുന്നത്. ഇതുവരെ തങ്ങൾക്കാർക്കും വിനായകൻ ചേട്ടൻ ഷൂട്ടിന് വരാതിരുന്നതായോ അല്ലെങ്കിൽ ലൊക്കേഷനിൽ ഒരു പ്രശ്നമുണ്ടാക്കിയതായോ ഉള്ള അനുഭവം ഉണ്ടായിട്ടില്ല. ഫൈറ്റ് രംഗങ്ങൾക്കൊക്കെ വേണ്ടി അയാളിടുന്ന പരിശ്രമമെല്ലാം വലുതാണെന്നും താരം വിശദീകരിച്ചു.

വിനായകന് ഒപ്പം ഒരുമിച്ച് ചെയ്ത കാസർഗോൾഡ് എന്ന സിനിമയിൽ ഒരു ഫൈറ്റ് സീനുണ്ട്. അത് ഷൂട്ട് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഫൈറ്റ് മാസ്റ്ററുടെ അടുത്ത് ചെന്ന് സാധാരണ ഫൈറ്റ് സീൻ പോലെ ചവിട്ടും ഇടിയും ബ്ലോക്കും പഞ്ചും ഒന്നും വേണ്ടെന്ന് പറയുകയായിരുന്നു. പിന്നീട് ഞങ്ങൾ രണ്ടുപേരും ഒരു 30 സെക്കന്റ് നേരിട്ട് നിന്ന് ഫൈറ്റ് ചെയ്തു.

ALSO READ-തെറ്റായ വഴിയിലേക്ക് പോകാതെ പിടിച്ചുനിർത്തുന്നത് സുഹൃത്തുക്കൾ; പ്രശ്‌നങ്ങളെ അതിജീവിച്ചത് തെറാപ്പിസ്റ്റുകളുടെ സഹായത്തിൽ; വെളിപ്പെടുത്തി അഞ്ജു ജോസഫ്

അതിനുശേഷം രണ്ടുപേരും മാറി നിന്ന് ശർദ്ദിച്ചു. കാരണം നമ്മൾ പ്ലാൻ ചെയ്ത ഫൈറ്റാകുമ്പോൾ അതിനൊരു താളമൊക്കെയുണ്ട്, മാത്രമല്ല കുറച്ചും കൂടി സുഖമായിരിക്കുമെന്നും ആസിഫ് അലി വിനായകന്റെ കമിറ്റ്‌മെന്റിനെ കുറിച്ച് പറയുന്നു.

ഇത് പ്ലാൻഡ് അല്ല, ഇയാൾ തന്റെ കഴുത്തിൽ കയറി പിടിച്ചാൽ പിന്നെ കൈ പിടിച്ച് തിരിക്കും ഒരു യഥാർത്ഥ ഫൈറ്റിന് നൽക്കുന്ന പോലുള്ള പരിശ്രമം തന്നെ ഇതിന് വേണം. അത് കഴിഞ്ഞ് മാറി നിന്ന് ശർദ്ദിക്കുകയാണ്. പിന്നെ ഞാൻ ചോദിച്ചു ചേട്ടാ, ചേട്ടന് ഭ്രാന്താണൊയെന്ന് എന്നും ആസിഫ് അലി വെളിപ്പെടുത്തു.

കൂടാതെ, നടി രാജിഷാ വിജയനും സമാനമായ അഭിപ്രായം വിനായകൻ ചേട്ടനെ കുറിച്ച് പറഞ്ഞിരുന്നു, മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാണ് അദ്ദേഹമെന്നാണ് രജിഷ പറയുന്നത്. ചില ആളുകളുടെ പേഴ്സണാലിറ്റിയൊക്കെ കാണുമ്പോൾ അവർ വളരെ യുണീക്ക് ആയിട്ട് തോന്നും. അതുപോലെ തനിക്ക് തോന്നിയിട്ടുള്ള ഒരാളാണ് വിനായകനെന്നും അദ്ദേഹത്തെ പോലെ വേറൊരാളെ താൻ കണ്ടിട്ടില്ലെന്നും രജിഷ പറഞ്ഞിരുന്നു.

Advertisement