സംഘ സഹോദരങ്ങളുടെ ചിട്ടയായ പ്രവർത്തന ഫലമാണിന്നു കാണുന്ന സൗഭാഗ്യങ്ങൾ; കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്: നടൻ കൃഷ്ണകുമാർ

3014

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

Advertisements

ഇപ്പോഴിതാ താനെന്തിനാണ് ഇത്തരത്തിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടും ബിജെപിയ്ക്ക് ഒപ്പം തുടരുന്നത് എന്ന കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. കൂടാതെ വൈകാതെ തന്നെ കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അങ്ങനെ സംഭവിച്ചാൽ ഇവിടെ മാറ്റങ്ങൾ ഉണ്ടാകുമെന്നും പറയുകയാണ് കൃഷ്ണകുമാർ.

ALSO READ- സംസാര രീതി കൊണ്ട് വിനായകനെ തെറ്റിദ്ധരിക്കുന്നതാണ്; ചേട്ടന് ഭ്രാന്താണൊയെന്ന് എന്നു ചോദിച്ചിട്ട് പോലുമുണ്ട്; വേറൊരു സിസ്റ്റം ഫോളോ ചെയ്യുന്നയാളാണ്: ആസിഫ് അലി

അധികം വൈകാതെ കേരളത്തെ കവി പുതപ്പിക്കുമെന്നും കൃഷ്ണകുമാർ പറയുന്നുണ്ട്. താൻ ഒരിക്കലും തന്റെ പാർട്ടിയെ തള്ളിക്കളയുകയില്ല, 2021ലാണ് ഞാൻ ഈ പാർട്ടിയിൽ ചേർന്നതെന്നും അതിന് മുൻപ് തന്നെ താൻ സംഘപ്രവർത്തകൻ ആയിരുന്നെന്നും കൃഷ്ണകുമാർ വെളിപ്പെടുത്തിയിരുന്നു.

പലരും പല ആവശ്യങ്ങൾക്കായാണ് പാർട്ടിയിലെത്തുക. ഈ ആവശ്യങ്ങൾ നടക്കാതെ വരുമ്പോൾ അവർ പാർട്ടി വിടും. വേറെ ഒരു കൂട്ടർ ആവേശംകൊണ്ട് പാർട്ടിയിലേക്ക് വരും, അവരുദ്ദേശിച്ച ആവേശം കാണാതാകുമ്പോൾ പാർട്ടി വിടും. മൂന്ന്, ആദർശംകൊണ്ട് പാർട്ടിയിൽ ചേരും, അവർക്ക് പാർട്ടിയിൽ നിന്ന് പ്രശ്നങ്ങൾ നേരിട്ടാലോ പാർട്ടിയുമായി പ്രശ്നങ്ങളുണ്ടായാലോ പാർട്ടിയിൽ നിന്ന് പോകാനാകില്ല എന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.

ALSO READ- ഇതുമാത്രമല്ല, ഒരു സർപ്രൈസ് കൂടിയുണ്ട്; പുതിയ വിശേഷം ആരാധകരുമായി പങ്കിട്ട് എലിസബത്ത് ബാല; ഏറ്റെടുത്ത് ആരാധകർ

കൂടാതെ ഈയടുത്ത് കൃഷ്ണകുമാർ പങ്കുവച്ച പോസ്റ്റിനു ഒരാൾ നൽകിയ കമന്റും അതിന് കൃഷ്ണ്കുമാർ നൽകിയ മറുപടിയും വീണ്ടും ചർച്ചയാവുകയാണ്.

‘എനിക്ക് മനസിലാവുന്നതേ ഇല്ല താങ്കൾ എന്തിനാണ് കേരളത്തിൽ രക്ഷപെടാത്ത ഒരു പാർട്ടിക്കു വേണ്ടി ഇങ്ങനെ കഷ്ടപെടുന്നതന്ന്’ എന്നായിരുന്നു യദു കൃഷ്ണ എന്നയാൾ ഫേസ്ബുക്കിൽ കമന്റായി ചോദിച്ചത്. ഇതിന് കൃഷ്ണകുമാർ നൽകിയ മറുപടിയാണ് ചർച്ചയായത്.

കൃഷ്ണകുമാർ നൽകിയ മറുപടി ഇങ്ങനെ: 1, ലാ,ഭേച്ഛയില്ലാതെ കർമം ചെയ്യുക. 2. 80 തുകളിൽ പാർലമെന്റിൽ 2 സീറ്റുണ്ടായിരുന്ന ബിജെപി ഇന്ന് 300 റിലധികം സീറ്റോടെ രണ്ടാം തവണയും ഭരിക്കുന്നു.. 30 തും 40 തും വർഷങ്ങൾക്കു മുമ്പ് അനിയൻ പറഞ്ഞ പോലത്തെ അഭിപ്രായങ്ങൾ കേട്ടിട്ടും ചങ്കുറപ്പോടെ എല്ലാം നഷ്ടപ്പെടുത്തി പ്രവർത്തിച്ച നമ്മുടെ സംഘ സഹോദരങ്ങളുടെ ചിട്ടയായ പ്രവർത്തന ഫലമാണിന്നു കാണുന്ന സൗഭാഗ്യങ്ങൾ.

3. ത്രിപുര.. 4. സ്മൃതി ഇറാനി.. നീട്ടി എഴുതി ബോറടിപ്പിക്കുന്നില്ല.. കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്.’- എന്നായിരുന്നു താരത്തിന്റെ മറുപടി. കൃഷ്ണകുമാറിന്റെ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചൾക്ക് കാരണമായിരിക്കുകയാണ്, നടനെ വിമർശിച്ചും മറ്റു ചിലർ അനുകൂലിച്ചും രംഗത്ത് എത്തുന്നുണ്ട്.

Advertisement