നിങ്ങൾ എന്റെ ചിത്രങ്ങൾ നോക്കുന്നു; സ്വയംഭോഗം ചെയ്യുന്നു; എനിക്കതിൽ ഒന്നും ചെയ്യാനില്ല; നഷ്ടപ്പെടുന്നത് നിങ്ങളുടെ ഊർജ്ജമാണ്; സാധിക വേണുഗോപാൽ

1514

മലയാളികൾക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മറ്റ് ഷോകളിലൂടെയുമെല്ലാം ധാരാളം ആരാധകരെ നേടിയെടുക്കാൻ സാധികയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുതിയ വിശേഷങ്ങളുമെല്ലാം സാധിക ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളും കുറിപ്പുമാണ് വൈറലാകുന്നത്. സിംപിൾ ലുക്കിലുള്ള ചിത്രങ്ങൾക്കൊപ്പമാണ് സാധിക കുറിപ്പു പങ്കുവച്ചത്. വിമർശകർക്കുള്ള മറുപടിയാണ് സാധികയുടെ കുറിപ്പ്.

Advertisements

Also Read
സംഘ സഹോദരങ്ങളുടെ ചിട്ടയായ പ്രവർത്തന ഫലമാണിന്നു കാണുന്ന സൗഭാഗ്യങ്ങൾ; കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്: നടൻ കൃഷ്ണകുമാർ

താരത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നിങ്ങൾ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊർജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിൽ, എനിക്കതിൽ ഒന്നും ചെയ്യാനില്ല. പക്ഷെ നിങ്ങൾ അനാവശ്യ കമന്റിടുകയോ എന്റെ ഇൻബോക്സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താൽ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാൻ വൈകില്ല.

നട്ടെല്ലുള്ളവരെ പോലെ പെരുമാറണം. നിങ്ങൾക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കിൽ ആയിക്കോളൂ. അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുത്. കമന്റ് ചെയ്യാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ രീതിയനുസരിച്ച് വിമർശിക്കുകയും ചെയ്യാം. പക്ഷെ ബഹുമാനം വേണം.

Also Read
സംസാര രീതി കൊണ്ട് വിനായകനെ തെറ്റിദ്ധരിക്കുന്നതാണ്; ചേട്ടന് ഭ്രാന്താണൊയെന്ന് എന്നു ചോദിച്ചിട്ട് പോലുമുണ്ട്; വേറൊരു സിസ്റ്റം ഫോളോ ചെയ്യുന്നയാളാണ്: ആസിഫ് അലി

ഞാനും വികാരങ്ങളുള്ള മനുഷ്യനാണ്, സ്ത്രീയാണ്. നിങ്ങളും ജനിച്ചത് ഒരു സ്ത്രീയ്ക്കാണ്. അതിനാൽ ബഹുമാനിക്കാൻ പഠിക്കുകയെന്നാണ് സാധിക പറയുന്നത്. ഞാൻ ഫോളേവേഴ്സിന് കൂട്ടാനല്ല ഇവിടെ നിൽക്കുന്നത്. എണ്ണത്തേക്കാൾ നിലവാരത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നതെന്നും സാധിക പറയുന്നു

Advertisement