ഇത് തങ്ങളുടെ അനന്യ തന്നെയാണോ? അശ്വതി ആഷിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ; മരുമകൾ മോഡേൺ ആണല്ലോ എന്ന് സുമിത്രയോട് പ്രേക്ഷകർ

133

സീരിയൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അശ്വതി ആഷ്. കുടുംബവിളക്ക് സീരിയലിലെ അനനന്യ എന്ന കഥാപാത്രമായാണ് അശ്വതി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഈ ഒരൊറ്ര കഥാപാത്രത്തിലൂടെ മലാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിക്കാൻ അശ്വതിക്ക് സാധിച്ചു.

അശ്വതി ആഷ് മോഡലിങിലൂടെ കരിയർ ആരംഭിച്ച താരമാണ്. സോഷ്യൽമീഡിയയിൽ സജീവമായ അശ്വതി ഗ്ലാമർ വേഷങ്ങളോടുള്ള താൽപര്യം ഫോട്ടോഷൂട്ടിലൂടെ പ്രകടിപ്പിക്കാറുമുണ്ട്. അതേസമയം, മോഡേൺ വേഷമാണെങ്കിലും നാടൻ വേഷമാണെങ്കിലും അശ്വതിയ്ക്ക് ഒരുപോലെ നന്നായി ചേരുമെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

Advertisements

അശ്വതി ആഷ് എന്നു പറഞ്ഞാൽ പ്രേക്ഷകർക്ക് പെട്ടന്ന് മനസ്സിലാവണം എന്നില്ല, എന്നാൽ കുടുംബവിളക്കിലെ സുമിത്രയുടെ മൂത്ത മരുമകളെ അറിയാത്തവരുണ്ടോ.

ALSO READ- നിങ്ങൾ എന്റെ ചിത്രങ്ങൾ നോക്കുന്നു; സ്വയംഭോഗം ചെയ്യുന്നു; എനിക്കതിൽ ഒന്നും ചെയ്യാനില്ല; നഷ്ടപ്പെടുന്നത് നിങ്ങളുടെ ഊർജ്ജമാണ്; സാധിക വേണുഗോപാൽ

അനന്യ എന്ന കഥാപാത്രമായിട്ടാണ് കുടുംബവിളക്കിൽ ആഷ് എത്തുന്നത്. ആതിര മാധവ് ആണ് നേരത്തെ ഡോക്ടർ അനന്യയുടെ വേഷം ചെയ്തിരുന്നത്. എന്നാൽ ഗർഭിണിയായതോടെ ആതിര പിന്മാറിയതും, പകരക്കാരിയായി വന്നതാണ് അശ്വതി ആഷ്.

താരത്തിന്റെ മോഡേൺ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ വൈറലാവുകയാണ്.കുടുംബവിളക്കിലെ അനന്യയാണോ ഇതെന്ന് അത്ഭുതത്തോടെയാണ് പ്രേക്ഷകരും ചോദിക്കുന്നത്.

കുടുംബവിളക്കിൽ ഇപ്പോൾ ആഷ് അത്ര സജീവമല്ലാത്ത താരം കൂടുതൽ സമയവും സോഷ്യൽമീഡിയയിലാണ് സജീവമായിരിക്കുന്നത്. വല്ലപ്പോഴും മാത്രമേ സീരിയലിൽ കാണാറുള്ളൂ എന്ന പരാതിയും പ്രേക്ഷകർക്കുണ്ട്. തമിഴിൽ ഒരു സീരിയലിൽ നായികാ റോൾ ചെയ്യുന്ന തിരക്കിലാണ് അശ്വതി.

ALSO READ- സംഘ സഹോദരങ്ങളുടെ ചിട്ടയായ പ്രവർത്തന ഫലമാണിന്നു കാണുന്ന സൗഭാഗ്യങ്ങൾ; കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്: നടൻ കൃഷ്ണകുമാർ

ആഷ് മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ചതിന് ശേഷം ആദ്യമായി മനസ്സിനക്കരെ എന്ന സീരിയലിലാണ് എത്തിയത്. പിന്നീടാണ് അതിന് ശേഷമാണ് കുടുംബവിളക്ക് ഉൾപ്പടെയുള്ള സീരിയലുളുടെ ഭാഗമായത്.

നേരത്തെ അനൂപ് മേനോൻ സംവിധാനം ചെയ്ത പദ്മ എന്ന സിനിമയിലും അശ്വതി ആഷ് ഒരു വേഷം ചെയ്തിരുന്നു. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന മോതലും കാതലും എന്ന സീരിയലിലെ കേന്ദ്ര നായികയായി വിലസുകയാണ് ആഷ്. ഈ സീരിയലില് വേദ എന്നാണ് കഥാപാത്രത്തിന്റെ പേര്. വിക്രം – വേദ എന്ന ജോഡിയെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

Advertisement