വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടന്‍ ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളില്‍ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരം കൂടിാണ് ബാല.
നായകനായും വില്ലനായും സഹനടനായും എല്ലാം നിരവധി സിനിമകളില്‍ ബാല അഭിനയിച്ചിട്ടുണ്ട്. അന്‍പ് എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടര്‍ന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.
Also Read:രാമായണം സിനിമയില്‍ നിന്നും സായി പല്ലവിയെ മാറ്റി, പകരം മറ്റൊരു സൂപ്പര്‍ താരം എത്തുന്നു
മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധം പക്ഷേ വേര്‍പിരിഞ്ഞിരുന്നു. തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ഉദയനെ ആണ് ബാല രാണ്ടാമത് വിവാഹം കഴിച്ചത്. തൃശ്ശൂര്‍ കുന്ദംകുളം സ്വദേശിനിയാണ് എലിസബത്ത്. എന്നാല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞുവെന്ന രീതിയില്‍ ഏറെനാളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്.
ഇപ്പോഴിതാ എലിസബത്ത് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ മാാനസികാവസ്ഥ വെളിപ്പെടുത്തുന്ന ഒരു കുറിപ്പാണ് എലിസബത്ത് പങ്കുവെച്ചരിക്കുന്നത്. ചേരാത്ത ഒരാളെ സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല താനെന്ന തലക്കെട്ടോടെയായിരുന്നു എലിസബത്തിന്റെ കുറിപ്പ്.
നല്ല ഹൃദയമുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്. ഒരാളെ കൊണ്ട് നിങ്ങളെ ഇഷ്ടപ്പെടുത്താന്‍ സാധിക്കില്ലെന്നും അതിനാല്‍ സ്‌നേഹത്തിന് വേണ്ടി കാത്തിരിക്കരുതെന്നും അവരെ പോകാന്‍ അനുവദിക്കണമെന്നും തിരികെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നും എലിസബത്ത് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.