സങ്കടം വരുമ്പോള്‍ കരയുകയും സന്തോഷിക്കുമ്പോള്‍ ചിരിക്കുകയുമൊക്കെ ചെയ്യുന്ന സാധാരണ പോലീസുകാരന്‍; വീണ്ടും പോലീസ് വേഷത്തില്‍ ടോവിനോ

36

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ വലിയ സ്ഥാനം നേടിയെടുത്ത നടനാണ് ടൊവിനോ തോമസ്. ഇന്ന് ഈ നടന് ആരാധകർ ഏറെയാണ്. ടൊവിനോ ചെയ്ത പോലീസ് വേഷം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

താരത്തിന്റെ ഏറ്റവും പുതിയ ചിത്രം’അന്വേഷിപ്പിൻ കണ്ടെത്തും’ ലും നടൻ പോലീസ് വേഷത്തിൽ ആണ് എത്തുന്നത്. ചിത്രം ഫെബ്രുവരി 9ന് റിലീസ് ചെയ്യും. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന സിനിമയിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ടൊവിനോ പറഞ്ഞിരിക്കുന്ന വാക്കുകൾ ശ്രദ്ധേയമാവുന്നത്.

”എസ്ര’ എന്ന സിനിമയിൽ ഞാൻ എ.സി.പിയായിരുന്നു. ‘തരംഗ’ത്തിൽ സസ്‌പെൻഷനിലുള്ളൊരു പൊലീസുകാരനും. ‘കൽക്കി’യിൽ ലാർജർ ദാൻ ലൈഫ് എന്ന് പറയാവുന്ന ക്യാരക്ടറായിരുന്നു. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ഈ സിനിമയിൽ നമുക്കേറെ പരിചയമുള്ളൊരു പൊലീസുകാരനായിട്ടാണ് വേഷമിടുന്നത്. സൂപ്പർഹീറോ ഒന്നുമല്ല, സങ്കടം വരുമ്പോൾ കരയുകയും സന്തോഷിക്കുമ്പോൾ ചിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സാധാരണ പോലീസുകാരൻ”.- ടൊവിനോ തോമസ് വ്യക്തമാക്കി.

 

Advertisement