എമ്പുരാന്‍ സിനിമയുടെ ബജറ്റ് 400 കോടി അല്ല ; പുതിയ റിപ്പോര്‍ട്ട് പുറത്ത്

247

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. വേറിട്ട രീതിയിൽ ഒരുക്കിയ സിനിമ ആരാധകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാലിൻറെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിൻറെ രണ്ടാം ഭാഗം ആയ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

Advertisements

സിനിമയുടെ ബജറ്റ് 400 കോടിയാണ് എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ നിലവിലെ റിപ്പോർട്ട് പറയുന്നത് 400 കോടി അല്ല എന്നാണ്. 150 കോടി ബജറ്റിലാണ് എമ്പുരാൻ ഒരുങ്ങുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. അങ്ങനെയെങ്കിൽ മലയാളത്തിൽ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ആയി മാറും ഇത്.

ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും പങ്കാളികളാണ്.

അതേസമയം, എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ അടുത്തിടെ അവസാനിച്ചിരുന്നു. രണ്ടാം ഷെഡ്യൂൾ അടുത്ത വർഷം ആകും നടക്കുക എന്നാണ് വിവരം. ഇതിനായുള്ള പുതിയ സെറ്റ് നിർമ്മാണം ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചിരുന്നു. 2024ൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ചിത്രം ഒരുപക്ഷേ 2025ൽ ആകും തിയറ്ററിൽ എത്തുക എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

also read
തുടക്കം മുതല്‍ എനിക്ക് ഞാന്‍ അറിയുന്ന ഒരു കുടുംബത്തെ കണ്ട പോലെ ; വൈറലായി നടി മിയയുടെ വാക്കുകള്‍
 

Advertisement