മരണത്തെ ഇത്രയും പേടിച്ചിരുന്ന ഒരാള്‍ എങ്ങനെ ഇത് ചെയ്തു എന്നാണ് എനിക്ക് വിശ്വസിക്കാന്‍ പറ്റാത്തത് ; സരിത

117

നടി രഞ്ജുഷ മേനോന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകരെല്ലാം ഒരുപോലെ ഞെട്ടിയിരുന്നു. ഇത് അറിഞ്ഞത് മുതൽ ഇതിന്റെ കാരണം തിരക്കി ആരാധകരും എത്തി. എന്നാൽ ഇതുവരെ എന്തിനാണ് രഞ്ജുഷ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. അതേസമയം താരത്തിന്റെ മരണവുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു.

Advertisements

ഇപ്പോൾ നടി സരിത ഇതിനോട് പ്രതികരിച്ചിരിക്കുകയാണ്. രഞ്ജുഷയെ മൂന്നുവർഷമായി തനിക്ക് അറിയാമെന്ന് സരിത പറയുന്നു. നല്ല സുഹൃത്തായിരുന്നു രഞ്ജുഷ. നല്ല സാമ്പത്തികം ഉള്ള വീട്ടിലെ കുട്ടി ആയിരുന്നു അവൾ. എല്ലാം അവൾ എന്നോട് പറയുമായിരുന്നു .

അവൾ പറഞ്ഞിരുന്നു സാമ്പത്തിക ബുദ്ധിമുട്ട് തനിക്ക് ഇല്ലെന്ന്, എന്നാൽ മനസികമാണ് തന്റെ വിഷയമെന്നും അവൾ പറഞ്ഞിട്ടുണ്ട്. രഞ്ജുഷ കുടുംബജിവിതം ഏറെ ആഗ്രഹിച്ചിരുന്നു. മറ്റെന്തിനേക്കാളും കുടുംബത്തിനായിരുന്നു അവൾ മുൻഗണന കൊടുത്തത് സരിത പറഞ്ഞു.

മിസിസ്സ് ഹിറ്റ്‌ലർ വഴിയാണ് മനോജ് ശ്രീലകവുമായി ഇവൾ അടുക്കുന്നത്. പുള്ളിയും വൈഫുമായി വേർപിരിഞ്ഞു കഴിഞ്ഞതാണ്. അവൾ ഒരിക്കലും പുള്ളിയെ തട്ടിയെടുത്തത് അല്ല. ഞാൻ എവിടെയോ വായിച്ചു രണ്ടുകുഞ്ഞുങ്ങൾ ഉള്ള ആളുടെ ജീവിതം തട്ടി എടുത്തു എന്ന് , എന്നാൽ അങ്ങനെ അല്ല. അവർ രണ്ടാളും വർഷങ്ങളായി ഒറ്റക്ക് ജീവിച്ച ആളുകൾ ആണ്. ഇവർ വിവാഹിതരാകാതെ ഇരുന്നത് ഒഫീഷ്യൽ ആയി ഇവരുടെ ഡിവോഴ്‌സ് നടക്കാഞ്ഞത് കൊണ്ടാണ് സരിത പറഞ്ഞു.

അതേസമയം മരണത്തെ അവൾക്ക് ഭയമായിരുന്നു. മരണത്തെ ഇത്രയും പേടിച്ചിരുന്ന ഒരാൾ എങ്ങനെ ഇത് ചെയ്തു എന്നാണ് എനിക്ക് വിശ്വസിക്കാൻ പറ്റാത്തത് സരിത പറഞ്ഞു. തന്നോട് അവൾ പ്രശ്‌നം എല്ലാം പറഞ്ഞിരുന്നേൽ പരിഹാരം കണ്ടെത്തി കൊടുക്കും ആയിരുന്നു സരിത പറഞ്ഞു.

https://youtu.be/pTyddh1THw0

Advertisement