മമ്മൂട്ടിയുടെ ആ ചിത്രം തിയ്യേറ്ററില്‍ പോയി കാണാന്‍ തോന്നും, മോഹന്‍ലാലിന്റെ ലൂസിഫര്‍ പോലെ ഗംഭീര തിയ്യേറ്റര്‍ എക്‌സ്പീരിയന്‍സായിരിക്കും, നാനി പറയുന്നു

480

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് ഇന്ന് നാനി. കുറഞ്ഞ കാലം കൊണ്ട് വലിയ രീതിയില്‍ ആരാധകരെ സൃഷ്ടിക്കാന്‍ നാനിക്ക് കഴിഞ്ഞിട്ടുണ്ട്. നാച്ചുറല്‍ സ്റ്റാര്‍ എന്നാണ് നാനി അറിയപ്പെടുന്നത് തന്നെ. നാനിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഹായ് നാണ്ണാ.

Advertisements

മലയാള സിനിമകള്‍ തനിക്ക് ഒത്തിരി ഇഷ്ടമാണെന്ന് നേരത്തെ നാനി പറഞ്ഞിട്ടുണ്ട്. മലയാളത്തിലേക്കും നാനിയുടെ ചിത്രങ്ങളെല്ലാം മൊഴിമാറ്റി ഇറങ്ങാറുണ്ട്.ഇപ്പോഴിതാ തനിക്ക് തിയ്യേറ്ററില്‍ പോയി കാണാന്‍ ആഗ്രഹമുള്ള മമ്മൂട്ടി ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.

Also Read; മരണത്തെ ഇത്രയും പേടിച്ചിരുന്ന ഒരാള്‍ എങ്ങനെ ഇത് ചെയ്തു എന്നാണ് എനിക്ക് വിശ്വസിക്കാന്‍ പറ്റാത്തത് ; സരിത

മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വമാണ് തനിക്ക് തിയ്യേറ്ററില്‍ പോയി കാണാന്‍ ആഗ്രഹം. മോഹന്‍ലാലിന്റെ ലൂസിഫര്‍ പോലെ തന്നൊരു തിയ്യേറ്റര്‍ എക്‌സ്പീരിയന്‍സായിരിക്കും ആ ചി്ത്രമെന്നും തനിക്ക് അത് തിയ്യേറ്ററില്‍ നിന്നു തന്നെ ആസ്വദിക്കാന്‍ തോന്നുന്നുവെന്നും നാനി പറഞ്ഞു.

തനിക്ക് മലയാളത്തിലെ യുവ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നാനി പറഞ്ഞു. മലയാള സിനിമകള്‍ കാണാന്‍ ഒത്തിരി ഇഷ്ടമാണ്. മിക്ക സിനിമകളും കാണാന്‍ ശ്രമിക്കാറുണ്ടെന്നും നാനി കൂട്ടിച്ചേര്‍ത്തു.

Also Read: തുടക്കം മുതല്‍ എനിക്ക് ഞാന്‍ അറിയുന്ന ഒരു കുടുംബത്തെ കണ്ട പോലെ ; വൈറലായി നടി മിയയുടെ വാക്കുകള്‍

മലയാളത്തില്‍ തനിക്ക് ലിജോ ജോസ് പെല്ലിശ്ശേരിക്കും അമല്‍നീരദിനുമൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അല്‍ഫോണ്‍സ്പുത്രന്‍ ഒരു മികച്ച സംവിധായകനാണെന്നും മലയാള സിനിമകള്‍ ചെയ്യാനാഗ്രഹിക്കുന്നുവെന്നും നാനി പറയുന്നു.

Advertisement