മലയാളി പയ്യന്മാര്‍ക്കാണ് അവരോട് പ്രശ്‌നം, എനിക്കൊരു ഗേ സുഹൃത്ത് വേണമെന്ന് തോന്നാറുണ്ട്, തുറന്നുപറഞ്ഞ് ദിയ കൃഷ്ണ

57

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. ലക്ഷങ്ങളാണ് ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ വരുമാനമുണ്ടാക്കുന്നത്.

Also Read: മമ്മൂട്ടിയുടെ ആ ചിത്രം തിയ്യേറ്ററില്‍ പോയി കാണാന്‍ തോന്നും, മോഹന്‍ലാലിന്റെ ലൂസിഫര്‍ പോലെ ഗംഭീര തിയ്യേറ്റര്‍ എക്‌സ്പീരിയന്‍സായിരിക്കും, നാനി പറയുന്നു

അതേ സമയം കൃഷ്ണക ുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഒക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ദിയ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ട്രാന്‍സ്ജന്റര്‍ സുഹൃത്തുക്കളുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് തനിക്ക് ഒരു ഗേ സുഹൃത്ത് വേണമെന്ന് ആഗ്രഹമുണ്ടെന്ന് ദിയ പറഞ്ഞു.

Also Read: തുടക്കം മുതല്‍ എനിക്ക് ഞാന്‍ അറിയുന്ന ഒരു കുടുംബത്തെ കണ്ട പോലെ ; വൈറലായി നടി മിയയുടെ വാക്കുകള്‍

മലയാളികളായ യുവാക്കള്‍ക്കാണ് ഗേ പയ്യന്മാരുമായി പ്രശ്‌നമുള്ളത്. അവരും നമ്മളെ പോലെ തന്നെയല്ലേ എന്നും എന്തുകൊണ്ട് തനിക്ക് അവരുമായി കംഫര്‍ട്ടബിള്‍ ആയിക്കൂടാ എന്നും താന്‍ ഒരു പെണ്‍കുട്ടിയുമായിട്ടും ആണ്‍കുട്ടിയുമായിട്ടും കംഫര്‍ട്ടബിള്‍ ആണെങ്കില്‍ എന്തുകൊണ്ട് തനിക്ക് ഒരു ട്രാന്‍സ്‌ജെന്ററുമായിട്ടും കംഫര്‍ട്ടബിളായിക്കൂടാ എന്നും ദിയ ചോദിക്കുന്നു.

കാഞ്ചന സിനിമയില്‍ ശരത് കുമാര്‍ ചെയ്ത കഥാപാത്രം കണ്ട് താന്‍ കരഞ്ഞിട്ടുണ്ട്. അത് കണ്ടതിന് ശേഷം തനിക്ക് അവരെ ഇഷ്ടമാണെന്നും ബാംഗ്ലൂരില്‍ വെച്ചാണ് താന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നേരിട്ട് കണ്ട് സംസാരിച്ചതെന്നും അവരുടെ അനുഗ്രഹം വാങ്ങാന്‍ ശ്രമിക്കാറുണ്ടെന്നും ദിയ പറയുന്നു.

Advertisement