Home Entertainment Celebrities

അവസാനം അത് കൊണ്ട് കുളമാക്കി കളഞ്ഞു, ഇങ്ങനെ ആണെങ്കിൽ സീരിയലുകൾ നിർത്തി ആ സമയം നല്ല വല്ല സിനിമയും ഇടുന്നതാണ് നല്ലത് ; എന്റെ കുട്ടികളുടെ അച്ഛൻ പ്രൊമോ വീഡിയോയ്ക്ക് താഴെ വിമർശനങ്ങളുമായി ആരാധകർ

202

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഹിറ്റ് സീരിയലായിരുന്നു എന്റെ കുട്ടികളുടെ അച്ഛൻ. പൂജിത മേനോൻ, ടെസ്സ ജോസഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന സീരിയൽ ക്ലൈമാക്സിലേക്ക് എത്തിയിരിക്കുകയാണ്.

അനുപമ എന്ന വീട്ടമ്മയുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമൊക്കെയായിരുന്നു എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിന്റെ ഇതിവൃത്തം. അനുപമയുടെ ഭർത്താവ് അശോകും കോളേജിൽ കാമുകിയായിരുന്ന സംഗീതയും വീണ്ടും ഒരുമിക്കുന്നതോടെയാണ് കഥയിൽ ട്വിസ്റ്റ് വരുന്നത്.

Advertisements

ALSO READ

ബിഗ് ബോസ് ഷോ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സീസൺ 4 നെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ വൈറൽ

നല്ലൊരു കുടുംബബന്ധം അവിടെ തകർന്നടിഞ്ഞു. എന്നാൽ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയതോടെ വലിയ പരാജയമായി മാറുകയായിരുന്നു. ഇപ്പോഴിതാ അനുപമയുടെയും മക്കളുടെയും കഥ ഇവിടെ അവസാനിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്. എന്നാൽ മുൻപൊരിക്കൽ ക്ലൈമാക്സ് ആയെന്ന് പറഞ്ഞ് അണിയറ പ്രവർത്തകർ വന്നതിനെ പറ്റിയുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിരുന്നു.

സത്യങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിഞ്ഞതോട് കൂടി അനുപമയുടെയും മക്കളുടെയും പ്രശ്നങ്ങളൊക്കെ അവസാനിച്ചു. ഇതോടെ എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയൽ അവസാനിക്കുകയാണെന്ന് വ്യക്തമായി. പക്ഷേ പ്രൊമോ വീഡിയോയ്ക്ക് താഴെ വിമർശനങ്ങളുമായിട്ടാണ് ചിലർ എത്തുന്നത്. ‘നന്നായി ഈ സീരിയൽ വേഗം അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇതൊക്കെ ആദ്യം മുതലേ കണ്ടിരുന്നതാണ്. പിന്നെ നിർത്തുകയായിരുന്നു.

ALSO READ

ഞങ്ങളുടെ മാലാഖ മിൻസാര ; കുഞ്ഞിനൊപ്പമുള്ള മനോഹര ചിത്രങ്ങളുമായി ശ്രീലയ

മഞ്ഞുരുകും കാലം, ബ്രഹ്മണം, അനിയത്തി, അതുപോലെ ഉള്ള നല്ല സീരിയലുകൾ ഇന്നും മനസ്സിൽ ഉണ്ട്. അതുപോലെ ഉള്ള നല്ല കഥകൾ അവതരിപ്പിക്കാൻ മനോരമ ശ്രമിക്കണം. അല്ലെങ്കിൽ ഈ സീരിയലുകൾ ഒന്നും കൂടി ഒന്ന് റീ ടെലികാസ്റ്റ് ചെയ്യണമെന്നാണ് ഒരു ആരാധകന്റെ ആവശ്യം. എത്ര നന്നായിട്ട് തീർക്കണ്ട സീരിയൽ ആയിരുന്നു. അവസാനം അത് കൊണ്ട് കുളമാക്കി കളഞ്ഞു. മഴവിൽ മനോരമയിലെ എല്ലാം സീരീയലുകളുടെയും അവസാനം ഇങ്ങനെ തന്നെയാണ്. ക്ലൈമാക്സ് കൊണ്ട് പോയി നശിപ്പിക്കാൻ മഴവില്ലിന് നന്നായി അറിയാം.

എന്റെ കുട്ടികളുടെ അച്ഛൻ തുടക്കത്തിൽ നല്ല സീരീയൽ ആയിരുന്നു. പക്ഷേ രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോൾ ലോക ദുരന്തം ആയി. മഴവിൽ മനോരമ ഒരു സീരിയൽ കൊണ്ടു വരുമ്പോൾ വലിയ ഹൈപ് കൊടുക്കും. എന്നാൽ ക്ലൈമാക്സ് എങ്ങനെയൊക്കെയോ ചവിട്ടി കൂട്ടി നിർത്തും. ഏതാണ്ട് ഒന്നോ രണ്ടോ സീരിയൽ ഒഴിച്ചാൽ ബാക്കി എല്ലാം അങ്ങനെ തന്നെയാണ്. ഇങ്ങനെ ആണെങ്കിൽ സീരിയലുകൾ നിർത്തി ആ സമയം നല്ല വല്ല സിനിമയും ഇടുന്നതാണ് നല്ലത്.

വിനീതും അനുപമയും തമ്മിലുള്ള കല്യാണം കാണാൻ കാത്തിരുന്ന ദിവസങ്ങൾ ഒത്തിരിയാണ്. എന്നാൽ അവിടെയും ട്വിസ്റ്റ് കൊടുത്ത് കഥ നശിപ്പിക്കുകയാണ് ചെയ്തത്. അവസാനത്തിലേക്ക് എത്തിയപ്പോൾ നായകന്മാരൊന്നും ഇല്ലാത്തതും നിരാശ നൽകുന്നതാണെന്ന് ആരാധകർ പറയുന്നുണ്ട്.

ആഴ്ചകൾക്ക് മുൻപാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന രാക്കുയിൽ സീരിയലും അവസാനിക്കുന്നത്. പ്രേക്ഷക പ്രശംസ നേടി സൂപ്പർഹിറ്റായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിനും നല്ലൊരു ക്ലൈമാക്സ് ലഭിക്കാതെ അവസാനിപ്പിക്കുകയായിരുന്നു. അന്നേരവും പ്രേക്ഷകർ സമാനമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

Advertisement