കാണുന്ന പോലെ ഒരു നടനല്ല ഫഹദ് ഫാസിൽ; മോഹൻലാൽ വന്നിട്ടും മുടക്കിയതിന്റെ പകുതി പണം പോലും കിട്ടിയില്ല; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

70260

സിനിമയുടെ തീയേറ്റർ വിജയവും കളക്ഷനുമെല്ലാം ഭാഗ്യത്തെ ആശ്രയിച്ചിരിക്കുമെന്ന് ചിലർ പറയുന്നത് ശരിയാണെന്ന് ചില ചിത്രങ്ങളുടെ ഭാവി കാണുമ്പോൾ ആരാധകർക്കും തോന്നാറുണ്ട്. ചില ചിത്രങ്ങൾ നല്ല കഥയും താരങ്ങളും ഒക്കെ ഉണ്ടെങ്കിലും തീയേറ്ററിൽ വിജയം കൊയ്യണമെന്നില്ല. പല നല്ല സിനിമകളും ഇത്തരത്തിൽ തീയേറ്ററിൽ പരാജയപ്പെടുന്നത് കണ്ടിട്ടുണ്ട്.

പിന്നീട് ഇവയെല്ലാം ആഘോഷിക്കപ്പെടുന്നതും ശ്രദ്ധേയമാണ്. ആരാധകരിലേക്ക് ടെലിവിഷനിലൂടെയോ യൂട്യൂബിലൂടെയോ ഒക്കെ പ്രചരിക്കാനും നല്ലവാക്ക് കേൾക്കാനുമാകും ചില സിനിമകളുടെ നിയോഗം.

Advertisements

ഇത്തരത്തിൽ റിലീസായ സമയത്ത് തിയേറ്ററിൽ പരാജയപ്പെടുകയും എന്നാൽ പിന്നീട് അതിന്റേതായ ആരാധകരെ കണ്ടെത്തുകയും ചെയ്ത സിനിമയാണ് ഫഹദ് ഫാസിൽ- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ റെഡ് വൈൻ. സൂപ്പർ താരമായ മോഹൻലാലിന് പുറമെ യുവതാരങ്ങളായിരുന്ന ഫഹദ് ഫാസിലും ആസിഫ് അലിയും എല്ലാം എത്തിയത് ചിത്രത്തിന്റെ വിജയത്തെ സംബന്ധിച്ച് പ്രതീക്ഷകൾ വാനോളം ഉയർത്തിയിരുന്നു.

പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു റെഡ് വൈൻ. പക്ഷെ ചിത്രം തീയേറ്ററിൽ പരാജയപ്പെടുകയും നിർമ്മാതാവിന് കനത്തനഷ്ടമുണ്ടാവുകയും ചെയ്തു. ഇപ്പോഴിതാ റെഡ് വൈൻ പരാജയപ്പെടാനുണ്ടായ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ഗിരീഷ് ലാൽ.

Also Read
ഭര്‍ത്താവ് അപ്പോള്‍ മരണവെപ്രാളത്തിലായിരുന്നു, ഒന്നും അറിയാതെ ഞാന്‍ ഫോട്ടോയെടുത്ത് കളിച്ചു, ഹണിമൂണിന് പോയപ്പോഴുണ്ടായ അനുഭവം പറഞ്ഞ് നടി സോണിയ ശ്രീജിത്ത്

സലാം ബാപ്പുവാണ് റെഡ് വൈൻ സംവിധാനം ചെയ്തത്. അന്നത്തെ ബിഗ് ബജറ്റിൽ തന്നെ ഒരുക്കിയ സിനിമയായിരുന്നു റെഡ് വൈൻ. ഇന്ദ്രജിത്തിനായി കണ്ടുവെച്ചിരുന്ന കഥാപാത്രം പിന്നീട് മോഹൻലാലിലേക്ക് എത്തുകയായിരുന്നു. എന്നാൽ ചിത്രം പരാജയപ്പെട്ടെന്ന് മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് ലാൽ തുറന്നടിക്കുന്നു.

പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ വേണം സിനിമ എടുക്കാനെന്ന കാര്യം താന#് പഠിച്ചത് പിന്നീടാണ്. ആ കാര്യത്തിൽ റെഡ് വൈൻ പരാജയമായിരുന്നു. നാടക നടനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ അനൂപ് എന്ന ചെറുപ്പക്കാരന്റെ അപ്രതീക്ഷിതമായ ദുരൂഹമരണവും രമേഷ് വാസുദേവൻ എന്ന എസിപിയുടെ കേസന്വേഷണത്തിന് എത്തുന്നതാണ് ചിത്രത്തിലെ പ്രധാന പ്രമേയം. രമേശ് വാസുദേവൻ എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് ഇന്ദ്രജിത്തിനെയാണ് എന്നും ഗിരീഷ് ലാൽ പറയുന്നത്.

Also Read
പ്രണയം പൂവണിയുന്നു, മഞ്ജിമ ഗൗതം കാര്‍ത്തിക് വിവാഹത്തിയ്യതി പുറത്തുവിട്ടു, ഊട്ടിയിലും ചെന്നൈയിലും റിസപ്ഷന്‍

ആ സമയത്ത് ഇന്ദ്രജിത്തിന് മറ്റ് സിനിമകളുടെ തിരക്ക് ഉണ്ടായിരുന്നതിനാൽ ആ കഥാപാത്രം മോഹൻലാൽ ചെയ്യുന്നതാണ് നല്ലതെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അങ്ങനെയാണ് മോഹൻലാലിനെ ആ കഥാപാത്രം ഏൽപിച്ചത്. അഞ്ച് കോടി രൂപയാണ് അന്ന് ചിത്രത്തിന് ചിലവായത്. പക്ഷേ അതിന്റെ പകുതി പോലും തിരിച്ച് ലഭിച്ചിരുന്നില്ലെന്നും നിർമ്മാതാവ് വിഷമം പറയുന്നു.

പ്രേക്ഷകന്റെ മനസ്സ് അറിഞ്ഞുവേണം സിനിമ എടുക്കാനെന്ന് അന്നു ഞാൻ പഠിച്ചു. ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിച്ച ഫഹസ് ഫാസിലിനെ അസാധ്യ നടനെന്ന് തോന്നില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവ് ചിന്തിക്കാവുന്നതിനും അപ്പുറമാണ് എന്ന് ഗിരീഷ് ലാൽ പറയുന്നു.

‘ഫഹദ് ഫാസിൽ കാണുന്ന പോലെ ഒരു നടനല്ല. അദ്ദേഹം സിരീയസായിട്ട് ഒരു കഥാപാത്രം ചെയ്യുമെന്ന് കണ്ടാൽ തോന്നില്ല. മറ്റ് നടൻമാരെ പോലെ അഭിനയിക്കുന്ന സമയത്തും അദ്ദേഹം സിരീയസായിട്ട് അഭിനയിക്കുവാണെന്നും കാണുന്നവർക്ക് തോന്നില്ല.കുട്ടിക്കളി മാറാത്ത ഒരു പയ്യൻ എന്തോ ചെയ്യുന്ന പോലെയെ അദ്ദേഹത്തിന്റെ അഭിനയത്തെപ്പറ്റി നമ്മുക്ക് തോന്നു. പക്ഷേ ഔട്ട് വരുമ്പോഴെ താരത്തിന്റെ അഭിനയത്തെപ്പറ്റി മനസ്സിലാകൂ’

‘അത്രമാത്രം ഫഹദ് തന്റെ അഭിനയത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നും ഗിരീഷ് അഭിപ്രായപ്പെടുന്നുണ്ട്. റെഡ് വൈൻ, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് ഗിരീഷ് ലാൽ. എന്നാൽ നല്ല സിനിമകൾ ചെയ്തിട്ടും തനിക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിച്ചില്ല, സ്വത്തുകളെല്ലാം നഷ്ടമായെന്നും ഗിരീഷ് പറയുന്നുണ്ട്.

Advertisement