ജീവിതത്തിൽ ഞാൻ സ്‌കേറ്റ് ചെയ്യാറില്ല, നല്ല ഷൂസ് ധരിച്ചാണ് നടക്കുക; വീണ്ടും വൈറലായി മോഡേൺ ഔട്ട്ഫിറ്റിലെ അമൃത നായരുടെ ഫോട്ടോഷൂട്ട്

316

കുടുംബ വിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അമൃത നായർ. ഈ സീരിയൽ സൂപ്പർഹിറ്റായതോടെ അതിലെ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഇളയ മകളായ ശീതൽ എന്ന കഥാപാത്രത്തെയാണ് കുടുംബ വിളക്കിൽ അമൃത അവതരിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ കുടുംബ വിളക്കിൽ നിന്നും താരം പിന്മാറി.

മുൻപ് പല തവണ ഈ സീരിയലിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചിരുന്ന താരങ്ങൾ പിന്മാറി പുതിയ താരങ്ങൾ വന്നിട്ടുണ്ട്. ശീതളായി അഭിനയിച്ചിരുന്ന നടി അമൃത നായർ മാറി പകരം മറ്റൊരു നടിയാണ് ആ വേഷം ചെയ്യാൻ എത്തിയത്. അന്ന് മുതൽ അമൃതയ്ക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കുകയാണ് ആരാധകർ. കുടുംബവിളക്കിലേക്ക് എത്തിയതിന് ശേഷമാണ് അമൃത നായർ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിന്റെ ലൊക്കേഷനിൽ സഹതാരങ്ങൾക്കൊപ്പം അത്രയും സന്തോഷത്തിൽ ആായിരുന്നെങ്കിലും നടിയുടെ പെട്ടെന്നുള്ള പിന്മാറ്റം എല്ലാവരെയും നിരാശരുമാക്കിയിരുന്നു.

Advertisements

എന്നാൽ ഇപ്പോഴിതാ സ്റ്റാർ മാജിക്കിൽ സജീവ സാന്നിധ്യമാണ് അമൃത. കൂടാതെ തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് താരം. മോഡലിങിലും സീരിസുകളിലുമെല്ലാമാണ് അമൃത ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. താരം പുത്തൻ ഫോട്ടോഷൂട്ടുകളുമായി തിരക്കുകളിലാണ്. തന്റെ പുതിയ ഫോട്ടോഷൂട്ടും ഇതിനിടെ അമൃത പങ്കുവച്ചിരിക്കുകയാണ്. ഇത്തവണ മോഡേൺ ഔട്ട്ഫിറ്റിലാണ് താരം എത്തിയിരിക്കുന്നത്.

ALSO READ- ദിൽഷ പോയെങ്കിൽ പോട്ടെ, ആരതി പൊടിക്കൊപ്പം പുതിയ റീലുമായി ഡോ. റോബിൻ; നല്ല റൊമാന്റിക് ആണല്ലോ എന്ന് ആരാധകർ; ദിൽറോബ് ഫാൻസ് മുങ്ങിയെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

താരത്തിന്റെ വെള്ള നിറത്തിലെ ടോപ്പും ജീൻസുമാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. വിപിൻ ജെ കുമാറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സിംപിൾ മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ജീവിതത്തിൽ ഞാൻ സ്‌കേറ്റ് ചെയ്യാറില്ല, നല്ല ഷൂസ് ധരിച്ചാണ് നടക്കുന്നത് എന്നാണ് അമൃത നായർ ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

സാരിയുടുക്കാൻ ഇഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് അമൃത. എങ്കിലും വ്യത്യസ്തമായ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ അമൃത പങ്കുവയ്ക്കാറുമുണ്ട്. സാരിയുടുത്തുള്ള അമൃതയുടെ ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്. നിലവിൽ പരമ്പരകളിൽ ഒന്നും കാണാൻ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അമൃത. ഇടയ്ക്ക് അമ്മയോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

ALSO READ- പിച്ച് ഇട്ടു കൊടുത്താൽ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല; അങ്ങനെ ഒരാൾക്കാണോ പുരസ്‌കാരം നൽകേണ്ടത്; മറ്റ് മികച്ച ഗായകർക്ക് ഇത് ഒരു അപമാനമെന്ന് ലിനു ലാൽ;വിമർശിച്ച് അൽഫോൺസും, സിതാര കൃഷ്ണകുമാറും

വളർന്നുവരുന്ന ഒരു വ്‌ലോഗർ കൂടിയാണ് അമൃത. തന്റെ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങളെല്ലാം അമൃത യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരോട് പങ്കുവയ്ക്കാറുള്ളത്. കുടുംബവിളക്കിന് ശേഷം ചില മിനിസ്‌ക്രീൻ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും വെബ് സീരിസുകളിലുമൊക്കെ അമൃത പ്രത്യക്ഷപ്പെട്ടിരുന്നു. നടി ആതിര മാധവുമായുള്ള അമൃതയുടെ വീഡിയോകളെല്ലാം ഇതിനിടെ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇടയ്ക്ക് തന്റെ മേക്കോവർ വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.

അമൃതയുടെ ഏറ്റവും അടുത്ത കൂട്ടുകാരി സീരിയൽ താരവും വ്‌ലോഗറുമായ ആതിര മാധവ് ആണ്. കുടുംബവിളക്ക് പരമ്പരയിൽ തന്നെ അനന്യ എന്ന കഥാപാത്രമായി ആതിരയെത്തിയത് തൊട്ടുള്ള അടുപ്പമാണ് ഇരുവരും തമ്മിൽ. അടുത്തിടെയായിരുന്നു ആതിരയ്ക്ക് ആൺകുഞ്ഞ് ജനിച്ചത്. ആതിരയ്ക്ക് കുഞ്ഞ് ജനിച്ച കാര്യം ആറാധകരെ ആദ്യം അറിയച്ചതുപോലും അമൃതയായിരുന്നു. ആതിരയുടെ വീട്ടിലെ സ്ഥിരം അതിഥി കൂടിയാണ് അമൃത.

Advertisement