Home Entertainment Celebrities

നസ്രിയയ്ക്ക് മുമ്പ് മറ്റൊരു പെണ്‍കുട്ടിയോട് പ്രണയമായിരുന്നു, വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

1367

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാന്‍സ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. ബാലതാരവും നായികയും നിര്‍മ്മാതാവും ഒക്കെയായി വളര്‍ന്ന നസ്രിയ ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ്.

Advertisements

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. അധികം വൈകാതെ ഇരുവരുടെയും വിവാഹം നടക്കുകയായിരുന്നു. ഇന്ന് ഏറ്റവും ആരാധകരുള്ള മലയാളത്തിലെ താരദമ്പതിമാരാണ് ഫഹദും നസ്രിയയും.

Also Read; അഭിനയം നിര്‍ത്തണം, സാരി ഉടുക്കരുത്, ലിപ്സ്റ്റിക്ക് ഇടരുത്, പെണ്ണുകാണാന്‍ വന്നയാളുടെ ഡിമാന്റ് വിശദീകരിച്ച് നടി സുചിത്ര

ആരാധകര്‍ക്കായി ഫഹദിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എല്ലാം നിമിഷ നേരങ്ങള്‍ കൊണ്ടാണ് വൈറലാവുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമ തന്നെ ആരാധക്കുന്ന വലിയ നടനായി മാറിയിരിക്കുകയാണ് ഫഹദ് ഫാസില്‍.

ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ ഒരു പഴയ അഭിമുഖമാണ് വീണ്ടും വൈറലാവുന്നത്. നസ്രിയയുമായുള്ള വിവാഹത്തിന് മുമ്പ് നല്‍കിയ അഭിമുഖമാണിത്. മാതൃത്വം പ്രണയം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് തനിക്ക് സ്ത്രീകളെ ഒരുപാട് ഇഷ്ടമാണെന്നും തനിക്ക് ഇഷ്ടമുള്ള ഒരു കുട്ടിയുണ്ടായിരുന്നുവെന്നാണ് ഫഹദ് പറയുന്നത്.

ഒമ്പതാംക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് തനിക്ക് വളരെ മനോഹരമായ ഒരു പ്രണയുമുണ്ടായിരുന്നുവെന്നും അവളുടെ കല്യാണമൊക്കെ ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ടാവുമെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. അകം എന്ന സിനിമ ചെയ്യുമ്പോള്‍ ശാലിനി എന്ന ഒരു വനിതാ സംവിധായക്ക് ഒപ്പമായിരുന്നു വര്‍ക്ക് ചെയ്്തിരുന്നത്.

Also Read: നായകനൊപ്പമുള്ള ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു, ആ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ വരെ തീരുമാനിച്ചിരുന്നു, നടി പ്രിയങ്ക പറയുന്നു

അത് ശരിക്കും എന്‍ജോയ് ചെയ്തുവെന്നും, ആദ്യമായാണ് ഒരു സ്ത്രീ സംവിധായികയ്ക്ക് ഒപ്പം വര്‍ക്ക് ചെയ്തതെന്നും ഒരുപാട് ടാലന്റ് ഉള്ള ഒരാളിയിരുന്നു സംവിധായിക എന്നും ഫഹദ് പറയുന്നു.

Advertisement