എന്നെ തിരഞ്ഞെടുക്കുമ്പോള്‍ നസ്രിയയ്ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു, എന്നാല്‍ അവളുടെ മറുപടി ഇങ്ങനെയായിരുന്നു!, പ്രണയകഥ പറഞ്ഞ് ഫഹദ്

1030

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് നസ്റിയ നസീം. കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുവെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ വലിയൊരു ഇടം നേടാന്‍ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ യുവനടന്‍ ഫഹദ് ഫാസിലുമായി ഒന്നിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പ്രണയത്തില്‍ ആവുകയും അധികം വൈകാതെ ഫഹദിനെ തന്നെ വിവാഹം കഴിക്കുകയും ആയിരുന്നു നസ്റിയ.

ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാന്‍സ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. ബാലതാരവും നായികയും നിര്‍മ്മാതാവും ഒക്കെയായി വളര്‍ന്ന നസ്രിയ ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ്.

Advertisements

പുതിയ ഭാഷ, പുതിയ ഇന്‍ഡസ്ട്രി, പുതിയ അണിയറപ്രവര്‍ത്തകര്‍ അതിന്റെയൊക്കെ എക്‌സൈറ്റ്‌മെന്റ് വളരെയധികമാണ് എന്നായിരുന്നു പുതിയ ചിത്രത്തെക്കുറിച്ച് നസ്രിയയുടെ മറുപടി. മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആരാധകര്‍ക്കിടയിലേക്ക് കടന്നു വരുന്ന പേരാണ് നസ്രിയയുടേത്.

Also Read: ഭ്രാന്തമായ പ്രണയം, ദീപികയ്ക്കായി തന്റെ നീളന്‍ മുടിയടക്കം മുറിച്ച് ധോണി, ഇരുവരും പിരിയാന്‍ കാരണം യുവരാജ് സിംഗ്

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഫഹദും നസ്രിയയും. ആരാധകര്‍ക്കായി ഫഹദിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഫഹദ് ഫാസിലിന്റെ ജന്മദിനമാണ് ഇന്ന്. തങ്ങളുടെ പ്രണയകാലത്തെക്കുറിച്ച് ഓര്‍ക്കുകയാണ് ഇരുവരും.

”ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഏഴ് വര്‍ഷം ഒരുപാട് ഓര്‍മ്മകള്‍ തിരികെ കൊണ്ടു വരുന്നു. നസ്രിയയുമായി പ്രണയത്തിലാകുന്നത്, അവള്‍ക്കൊപ്പമുള്ള എന്റെ യാത്രയുടെ തുടക്കം. ഞാന്‍ അവളോട് അഭ്യര്‍ത്ഥന നടത്തുന്നത് കൈപ്പടയിലെഴുതി കത്തിലാണ്്,” എന്ന് ഫഹദ് പറയുന്നു.

”കത്തിനൊപ്പം മോതിരവും കൊടുത്തു. അവള്‍ യെസ് പറഞ്ഞില്ല, നോയും പറഞ്ഞില്ല. ബാംഗ്ലൂര്‍ ഡേയ്‌സിനൊപ്പം തന്നെ രണ്ട് സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു ഞാന്‍. ഒരേസമയം മൂന്ന് സിനിമ എന്നത് ആത്മഹത്യാപരമാണ്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റിലേക്ക് മടങ്ങിയെത്താന്‍ ഞാന്‍ കാത്തിരിക്കുമായിരുന്നു” എന്ന് ഫഹദ് കൂട്ടിച്ചേര്‍ത്തു.

”നസ്രിയ്‌ക്കൊപ്പമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. ഇപ്പോഴിത് പറയുന്നത് ശരിയാണോ എന്നറിയില്ല, എന്നെ തിരഞ്ഞെടുക്കുമ്പോള്‍ നസ്രിയയ്ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. അതെന്നെ അസ്വസ്ഥനാക്കിയിരുന്നു. ഞാനത്ര കരുത്തനല്ല, എല്ലാം തീരാന് പോവുകയാണെന്ന് തോന്നിയപ്പോള്‍ ”ഹലോ മെത്തേഡ് ആക്ടര്‍, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ജീവിതം ഒന്നേയുള്ളൂ. നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരേയും വേണ്ടപ്പെട്ടതെല്ലാം ചേര്‍ത്ത് ബാഗ് പാക്ക് ചെയ്യൂ എന്നാണ് അവള്‍ പറഞ്ഞത്”.എന്ന് ഫഹദ് കൂട്ടിച്ചേര്‍ത്തു.

Also Read: ഭ്രാന്തമായ പ്രണയം, ദീപികയ്ക്കായി തന്റെ നീളന്‍ മുടിയടക്കം മുറിച്ച് ധോണി, ഇരുവരും പിരിയാന്‍ കാരണം യുവരാജ് സിംഗ്

ഫഹദും നസ്രിയയും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഏഴുവര്‍ഷമായി. ചെറിയ വഴക്കും പരിഭവങ്ങളുമൊക്കെയുണ്ടെങ്കിലും തങ്ങള്‍ ഇരവരും ഒരു ടീമാണെന്ന് ഫഹദും നസ്രിയയും പറയുന്നു.

Advertisement