ഭ്രാന്തമായ പ്രണയം, ദീപികയ്ക്കായി തന്റെ നീളന്‍ മുടിയടക്കം മുറിച്ച് ധോണി, ഇരുവരും പിരിയാന്‍ കാരണം യുവരാജ് സിംഗ്

6138

കോടിക്കണക്കിന് ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ദീപിക പദുക്കോണ്‍. ആദ്യ കാലത്ത് ചില കന്നഡ സിനിമകളില്‍ വേഷമിട്ടിട്ടുള്ള താരം ബോളവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിലേക്ക് അരങ്ങേറിയത്. മികച്ച മോഡല്‍ കൂടിയായ ദീപിക പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.

Advertisements

ഇപ്പോള്‍ ഇന്ത്യന്‍ സിനമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ദീപിക. ബോളിവുഡ് നടിമാരില്‍ പലരുടെയും പേരുകള്‍ ക്രിക്കറ്റ് താരങ്ങളുടെ പേരുമായി ചേര്‍ന്ന് കേട്ടിട്ടുണ്ട്. അത്തരത്തില്‍ ദീപികയുടെ പേരും ക്രിക്കറ്റ് താരത്തിന്റെ പേരിനൊപ്പം ഉയര്‍ന്നു കേട്ടിയിരുന്നു.

Also Read: എന്റെ ഭര്‍ത്താവ് ഹോട്ട് ആണ്, എനിക്ക് നിങ്ങളുടെ ഭര്‍ത്താവിനെയോ കാമുകനെയോ ആവശ്യമില്ല; ബോളിവുഡ് നടന്മാരുടെ ഭാര്യമാരോടും കാമുകിമാരോടും തുറന്നടിച്ച് സണ്ണിലിയോണ്‍

എംഎസ് ധോണിയും ദീപിക പദുക്കോണും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നായിരുന്നു ഒരുകാലത്ത് വന്ന വാര്‍ത്തകള്‍. ഇത് സിനിമാലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ പിന്നീട് ധോണി ദീപികയില്‍ നിന്നും അകലുകയായിരുന്നുവെന്നും ബന്ധം ഉപേക്ഷിച്ചുവെന്നും വാര്‍ത്തകള്‍ വന്നു.

ക്രിക്കറ്റ് താരം യുവരാജ് സിംഗും ദീപികയും തമ്മിലുള്ള അടുപ്പമായിരുന്നു ധോണി അകലാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപികയുടെ പേരില്‍ മാത്രമല്ല, നേരത്തെ തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മിയുമായും ധോണിയുടെ പേര് ചേര്‍ത്തുവെക്കപ്പെട്ടിരുന്നു.

അതേസമയം, ദീപികയോടുള്ള ക്രഷ് ധോണി തന്നെയാണ് പരസ്യമായി പറഞ്ഞത്. ഓം ശാന്തി ഓം ചിത്രത്തിന് പിന്നാലെയായിരുന്നു ധോണി ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ നായകന്‍ ഷാരൂഖ് ഖാനോട് പ്രത്യേക സ്‌ക്രീനിംഗ് ആവശ്യപ്പെടുകയുമായിരുന്നു.

Also Read: അച്ഛന്റെ സിനിമയേക്കാള്‍ കാണാന്‍ ഒത്തിരി ഇഷ്ടം ആ സംവിധായകന്റെ സിനിമകള്‍, കൂടുതലായും കാണാറുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങള്‍

ഇതിന് പിന്നാലെ ധോണിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി-20 മത്സരത്തില്‍ അതിഥിയായി ദീപികയെത്തി. ഇതും വലിയ വാര്‍ത്തയായി. ഇതിനിടെ ധോണി തന്റെ നീളത്തിലുള്ള മുടി മുറിച്ചത് പോലും ദീപികയ്ക്ക് വേണ്ടിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ തങ്ങള്‍ക്കിടയിലെ സൗഹൃദത്തെക്കുറിച്ച് ദീപികയോ ധോണിയോ പരസ്യമായി സംസാരിച്ചിരുന്നില്ല. പക്ഷേ ഇരുവരും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Advertisement