അച്ഛന്റെ സിനിമയേക്കാള്‍ കാണാന്‍ ഒത്തിരി ഇഷ്ടം ആ സംവിധായകന്റെ സിനിമകള്‍, കൂടുതലായും കാണാറുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങള്‍

143

മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടെയും മകളാണ് കല്യാണി. താരപുത്രി ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. വരനെ ആവശ്യമുണ്ട്, ബ്രോ ഡാഡി, ഹൃദയം തുടങ്ങി ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും കല്യാണിയെ ഏറെ ഇഷടമാണ് ഇന്ന് മലയാളികള്‍ക്ക്.

Advertisements

ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് ശേഷമായാണ് കല്യാണി അമ്മയുടെ വഴിയെ അഭിനയത്തില്‍ തുടക്കം കുറിച്ചത്. മകള്‍ അഭിനയിക്കുന്നത് ആദ്യമായി കണ്ടപ്പോള്‍ മനസ്സില്‍ ആശങ്കയായിരുന്നുവെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെയാണ് അച്ഛനും മക്കളും ഒരുമിച്ചത്.

Also Read: പ്രിയപ്പെട്ടവന്റെ വിയോഗത്തില്‍ വേദനയോടെ കഴിയുന്ന മീനയെ തേടിയെത്തി കൂട്ടുകാരികള്‍, മതിമറന്ന് സന്തോഷിച്ച് താരം, ഇങ്ങനെ ചിരിച്ചുകാണുന്നതാണ് സന്തോഷമെന്ന് ആരാധകര്‍, ചിത്രം വൈറല്‍

അച്ഛന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കും ടെന്‍ഷനുണ്ടായിരുന്നുവെന്ന് കല്യാണി പറഞ്ഞിരുന്നു. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രമായ തല്ലുമാല കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ ടൊവിനോ തോമസാണ് നടനായി എത്തുന്നത്. തല്ലുമാലയുടെ പ്രൊമോഷന്‍ പരിപാടികളും മറ്റുമായി തിരക്കിലാണ് കല്യാണിയും ടൊവിനോയുമൊക്കെ.

Also Read: ഏകദേശം ഒരുമിച്ചാണ് ഭാര്യയും ആന്റണിയും എന്റെ ജീവിതത്തിലേക്ക് വരുന്നത്; തുറന്നു പറഞ്ഞ് മോഹൻലാൽ

തല്ലുമാലയില്‍ ബീപാത്തു എന്ന കഥാപാത്രത്തെ ആണ് കല്യാണി അവതരിപ്പിക്കുന്നത്. എന്നാല്‍ ബീപാത്തുവും താനുമായി യാതൊരു ബന്ധവുമില്ലെന്നാണ് നടി കല്ല്യാണി പ്രിയദര്‍ശന്‍ പറഞ്ഞത്. കല്യാണി റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്.

തല്ലുമാല ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച ശേഷം താന്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ് കൂടുതലായും കാണാറുള്ളതെന്ന് കല്യാണി പറയുന്നു. ഒരുപക്ഷേ ഫാമിലീസ് തമ്മില്‍ കണക്ഷന്‍ ഉള്ളത് കൊണ്ടാവും ഞാന്‍ ഏറ്റവും കൂടുതല്‍ ലാലങ്കിളിന്റെ സിനിമകളാണ് കാണാറുള്ളതെന്ന് കല്യാണി പറയുന്നു.

അച്ഛന്‍ പ്രിയദര്‍ശന്റെ സിനിമകളെക്കുറിച്ച് ചോദിച്ച അവതാരകന് അച്ഛന്റെ സിനിമയേക്കാള്‍ ഇഷ്ടം സത്യന്‍ അങ്കിളിന്റെ സിനിമകളാണെന്നായിരുന്നു നടിയുടെ മറുപടി. തന്റെ ഏറ്റവും ഫേവറേറ്റ് സിനിമയാണ് നാടോടിക്കാറ്റ് എന്ന് കല്യാണി പറയുന്നു.

Advertisement