പ്രിയപ്പെട്ടവന്റെ വിയോഗത്തില്‍ വേദനയോടെ കഴിയുന്ന മീനയെ തേടിയെത്തി കൂട്ടുകാരികള്‍, മതിമറന്ന് സന്തോഷിച്ച് താരം, ഇങ്ങനെ ചിരിച്ചുകാണുന്നതാണ് സന്തോഷമെന്ന് ആരാധകര്‍, ചിത്രം വൈറല്‍

141

ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.

1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.

Advertisements

ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും എന്നും അത്ഭുതപ്പെടുത്തുന്ന ദക്ഷിണേന്ത്യന്‍ അഭിനേത്രി കൂടിയാണ് മീന. രജനികാന്ത് അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ മകളായും നായികയായും ഒരുപോലെ തിളങ്ങാനുളള ഭാഗ്യ മീനയ്ക്ക് ലഭിച്ചിരുന്നു.

അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്.

Also Read: ഏകദേശം ഒരുമിച്ചാണ് ഭാര്യയും ആന്റണിയും എന്റെ ജീവിതത്തിലേക്ക് വരുന്നത്; തുറന്നു പറഞ്ഞ് മോഹൻലാൽ

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് ഇവര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ഏറ്റവും പുതിയ ചിത്രത്തിലും മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മീന ആണ്. തമിഴില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് മീന. തമിഴ് സിനിമാ വ്യവസായത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു, 90 കളില്‍ രജനികാന്തും കമല്‍ഹാസനും ഉള്‍പ്പെടെ നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വിദ്യാസാഗര്‍ ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അന്തരിച്ചത്.

Also Read: ഏകദേശം ഒരുമിച്ചാണ് ഭാര്യയും ആന്റണിയും എന്റെ ജീവിതത്തിലേക്ക് വരുന്നത്; തുറന്നു പറഞ്ഞ് മോഹൻലാൽ

പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ സങ്കടത്തില്‍ നിന്ന് പുറത്തുവരാനുള്ള ശ്രമത്തിലായിരുന്നു മീനയും മകള്‍ നൈനികയും. മീന സമൂഹമാധ്യമങ്ങളില്‍ നിന്നും അഭിനയത്തില്‍ നിന്നും മറ്റു പൊതുപരിപാടികളില്‍ നിന്നുമെല്ലാം ഇപ്പോള്‍ വിട്ട് നില്‍ക്കുകയാണ്.

പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് താരം. നടിയെ ആശ്വസിപ്പിക്കാന്‍ കൂട്ടുകാര്‍ വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീന ഇപ്പോള്‍. സൗഹൃദ ദിനത്തിലാണ് കൂട്ടുകാര്‍ മീനയെ കാണാനെത്തിയത്. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത ക്രിഷ് എന്നിവരാണ് കുടുംബസമേതം മീനയുടെ വീട്ടിലെത്തിയത്.

തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മീന തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ കാലത്തിന് ശേഷം മീനയെ ചിരിച്ചുകണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍ ഇ്‌പ്പോള്‍. എല്ലായിപ്പോഴും ഇങ്ങനെ സന്തോഷവതിയായിരിക്കൂ എന്ന് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തു.

Advertisement