എന്റെ ഭര്‍ത്താവ് ഹോട്ട് ആണ്, എനിക്ക് നിങ്ങളുടെ ഭര്‍ത്താവിനെയോ കാമുകനെയോ ആവശ്യമില്ല; ബോളിവുഡ് നടന്മാരുടെ ഭാര്യമാരോടും കാമുകിമാരോടും തുറന്നടിച്ച് സണ്ണിലിയോണ്‍

379

ബോളിവുഡ് സിനിമകളില്‍ നായികയായി ഇന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി സിനിമകളില്‍ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു. ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മധുരരാജ എന്ന് ചിത്രത്തിലായിരുന്നു സണ്ണി ലിയോണ്‍ വേഷമിട്ടത്. തെന്നിന്ത്യയിലും വന്‍ ആരാധകരാണ് താരത്തിനുള്ളത്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.

Advertisements

കേരളത്തിലും നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ഇടയിലും അടുത്തിടെ സണ്ണിലിയോണ്‍ കേരളത്തിലെത്തി കുടുംബത്തോടൊപ്പം ഒരു മാസം തങ്ങിയിരുന്നു.

Also Read: അച്ഛന്റെ സിനിമയേക്കാള്‍ കാണാന്‍ ഒത്തിരി ഇഷ്ടം ആ സംവിധായകന്റെ സിനിമകള്‍, കൂടുതലായും കാണാറുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങള്‍

ചിത്രങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ ടിപ്സ് ആരാധകരായ പ്രേക്ഷകരുമായി സണ്ണി ലിയോണ്‍ പങ്കു വെയ്ക്കുകയാണ്. ഭര്‍ത്താവ് ഡാനിയേലിനൊപ്പം നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരുത്.

അഞ്ച് ടിപ്സ് ആണ് ദാമ്പത്യ ബന്ധത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സണ്ണി നിര്‍ദ്ദേശിക്കുന്നത്. മനസ്സുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്. ഡേറ്റ് നൈറ്റുകള്‍ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സണ്ണിക്ക് പകര്‍ന്നു നല്‍കാനുള്ളതെന്നും സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു.

പോണ്‍ താരമായിരുന്നതിനാല്‍ തനിക്ക് സിനിമയില്‍ തുടക്ക കാലത്ത് ചില പ്രതിസന്ധികള്‍ അഭിമുഖീകരിച്ചിരുന്നതായി നടി പറയുന്നു. ബോളിവുഡിലെ മുന്‍നിര നടന്‍മാര്‍ തന്നോടൊപ്പം അഭിനയിക്കാന്‍ മടികാണിച്ചെന്ന് നടി തുറന്നു പറഞ്ഞിരുന്നു. ഇവരെല്ലാം തങ്ങളുടെ തന്റെ കൂടെ അഭിനയിക്കാത്തതെന്നും നടി പറയുന്നു.

നടന്മാരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം ഒഴിഞ്ഞുമാറല്‍ തനിക്ക് നല്ല സിനിമകള്‍ ലഭിക്കുന്നതിന് തടസ്സമായെന്നും സണ്ണി ലിയോണ്‍ 2015 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ ഒപ്പം ജോലി ചെയ്യുന്ന മിക്ക നടന്‍മാരും വിവാഹിതരാണ്. അവരുടെ ഭാര്യമാരെ കണ്ടുമുട്ടുമ്പോള്‍ നടന്‍മാരേക്കാള്‍ കൂടുതല്‍ ഞാനവരുമായി അടുക്കുന്നു. എങ്കില്‍ പോലും ഒരു അരക്ഷിതാവസ്ഥ ഉണ്ടെന്ന് ഞാന്‍ കരുതുന്നു.” സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.

Also Read: അച്ഛന്റെ സിനിമയേക്കാള്‍ കാണാന്‍ ഒത്തിരി ഇഷ്ടം ആ സംവിധായകന്റെ സിനിമകള്‍, കൂടുതലായും കാണാറുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങള്‍

” നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം, എനിക്ക് നിങ്ങളുടെ ഭര്‍ത്താവിനെയോ കാമുകനെയോ ആവശ്യമില്ല. ലോകത്തിലെ തന്നെ ഏറ്റവും നല്ല ഭര്‍ത്താവാണ് എനിക്കുള്ളതെന്നും എനിക്കവരോട് അവരോട് എനിക്ക് പറയാന്‍ തോന്നും, ഞാനദ്ദേഹത്തെ സ്‌നേഹിക്കുന്നു. എന്റെ ഭര്‍ത്താവ് ഹോട്ട് ആണ്. അവന്‍ വൈകാരികമായും മറ്റെല്ലാ തലത്തിലും എന്നെ തൃപ്തയാക്കുന്നു.’ സണ്ണി ലിയോണ്‍ അഭിമുഖത്തില്‍ പറയുന്നു.

Advertisement