അവര്‍ ചെയ്തത് തെറ്റാണ് ; നിലപാട് അറിയിച്ച് ഫഹദ് ഫാസില്‍

36

ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ഫഹദ് ഫാസില്‍. അവര്‍ ചെയ്തത് തെറ്റാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു.

ഇതിന് ‘എന്റെ നിലപാട് അങ്ങ് പറഞ്ഞേക്കാം. അവര്‍ ചെയ്തത് തെറ്റാണ്’, എന്നായിരുന്നു ഫഹദിന്റെ മറുപടി. കഴിഞ്ഞ ദിവസം ആലുവ യുസി കോളേജില്‍ ആവേശം ടീം എത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

Advertisements

അതേസമയം, സത്യഭാമയ്ക്ക് എതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നല്‍കിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശം.

പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാള്‍ക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍.

 

 

 

Advertisement