Home Entertainment Celebrities

നജീബായി വേഷമിടാന്‍ ഇവിടെ ആരെങ്കിലും ഉണ്ടെങ്കില്‍ അത് നീ മാത്രമാണ് ; ഫഹദ്

734

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറയ ചിത്രമാണ് ആടുജീവിതം. ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. 

ഇതിനോടകം നിരവധി പേരാണ് സിനിമ കണ്ട് അഭിപ്രായം പങ്കുവെച്ചത്. ചിത്രത്തില്‍ നജീബ് ആയി എത്തുന്ന പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ചും നിരവധി പേരാണ് അഭിപ്രായം പങ്കുവെച്ചത്. 

Advertisements

ആടുജീവിതത്തിന്റെ റിലീസിനു മുന്നേ ഫഹദ് പറഞ്ഞ വാക്കുകളും ചര്‍ച്ചയാകുകയാണ്. പൃഥ്വിരാജിനറെ ഫാന്‍ മീറ്റില്‍ വീഡിയോയിലൂടെ ആശംസകള്‍ നേരുകയായിരുന്നു ഫഹദ്.

ആടിജീവിതത്തിലെ നജീബായി വേഷമിടാന്‍ ഇവിടെ ആരെങ്കിലും ഉണ്ടെങ്കില്‍ അത് നീ മാത്രമാണെന്ന് പറയുകയായിരുന്നു പൃഥ്വിരാജിനോട് ഫഹദ്. അതിന് നിന്നോട് നന്ദിയുണ്ട്. ഇത് എന്റേതായി എനിക്ക് തോന്നുന്നു. ഞാന്‍ നായകനായി എത്തുന്ന ഒരു സിനിമയുടെ റിലീസിനു മുന്നേയുണ്ടാകുന്ന ഒരു ആവേശമാണ് തനിക്ക് എന്നും ഫഹദ് വ്യക്തമാക്കുന്നു.

 

 

Advertisement