വിദ്യാ ബാലന്‍ ഗര്‍ഭിണി, പുതിയ വീഡിയോ കണ്ട് ഉറപ്പിച്ച് ആരാധകര്‍

31

ബോളിവുഡ് താരസുന്ദരി വിദ്യാബാലന്റെ തടി അല്‍പ്പം കൂടിയില്ലേയെന്നാണ് ബോളിവുഡിലെ പുതിയ അടക്കം പറച്ചില്‍.

Advertisements

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന രണ്‍വീര്‍ സിങ്ദീപിക പദുക്കോണ്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കാനെത്തിയ വിദ്യയുടെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

താരം ശരീര സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും, വര്‍ക്കൗട്ടില്‍ താത്പര്യം കാട്ടുന്നില്ലെന്നുമാണ് വിഡിയോ കണ്ട ആരാധകരുടെ കണ്ടു പിടുത്തം. അതല്ല, വിദ്യ ഗര്‍ഭിണിയാണെന്നാണ് മറ്റൊരു പക്ഷം വാദിക്കുന്നത്.

എന്തായാലും വിദ്യാ ബാലന് തടി കൂടിയത് ആരാധകരില്‍ നിരാശ പടര്‍ത്തിക്കഴിഞ്ഞു. ഇനി വരുന്ന സിനിമകളില്‍ എങ്ങനെയായിരിക്കും താരത്തെ കാണാനാകുക എന്ന ആകാംക്ഷയിലാണവര്‍.

Advertisement