ലെന ഒരു പ്രത്യേക തരം കുട്ടിയാണ് അവള്‍ ജനിച്ചപ്പോള്‍ ഡോക്ടര്‍ തന്നെ അത് പറഞ്ഞു; നടിയുടെ അച്ഛനും അമ്മയും പറയുന്നു

889

ഈ അടുത്ത് ഒരു അഭിമുഖത്തിൽ നടി ലെന പറഞ്ഞ വാക്കുകൾ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ താരത്തിന് നേരെ നിരവധി വിമർശനം ആണ് വന്നത്. എന്നാൽ നടിയെ സപ്പോർട്ടും ചെയ്തു നിരവധി പേരാണ് എത്തിയത്.

Advertisements

ലെന ഒരു പുസ്തകം എഴുതിയിരിക്കുകയാണ് ഇതിന്റെ ഭാഗമായി നടി അഭിമുഖം നൽകിയിരുന്നു. ഇതിൽ ലെനയുടെ അച്ഛനും അമ്മയും പങ്കെടുക്കുകയും , നടിയെ കുറിച്ച് പറയുകയും ചെയ്തു.

ലെനയുടെ ജനനം അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു എന്ന് ലെനയുടെ അമ്മ പറയുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ വേദന സഹിക്കാൻ പറ്റാതെ ആയി, അപ്പോൾ ഡാക്ടർ പറഞ്ഞു, ഇപ്പോൾ ഈ വേദന സഹിക്കൂ, നാളെ നിങ്ങൾ അറിയപ്പെടാൻ പോകുന്നത് ഈ കുഞ്ഞിന്റെ പേരിലായിരിക്കും എന്ന്. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.


ചെറുപ്പം മുതലേ എന്തിനും സംശയങ്ങളായിരുന്നു ലെനയ്ക്ക്. ക്യൂരിയോസിറ്റി അധികമാണ്. അത് എന്താണ് അങ്ങനെ, എന്തുകൊണ്ട് ഇങ്ങനെ എന്നുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അവസാനം അതിനുള്ള ഉത്തരം കണ്ടെത്തും വിധം മകൾ ഒരു പുസ്തകം എഴുതിയതിൽ അഭിമാനമുണ്ട് എന്നാണ് അച്ഛൻ പറഞ്ഞത്.

ലെന കോളേജിൽ എത്തുമ്പോഴേക്കും സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയിരുന്നു. ആരെ ആശ്രയിക്കാതെ എല്ലാം ഒറ്റയ്ക്ക് ചെയ്യും. അവൾ കോളേജിൽ ചേർന്നതിന് ശേഷമാണ് ഞങ്ങൾ ഇത് അറിഞ്ഞത്. എൽ കെ ജി ക്ലാസിൽ പോവുമ്പോഴും എല്ലാം ഒറ്റയ്ക്ക് എടുത്ത് ബാഗിൽ വെക്കും. അവിടെ ഇരുന്ന് മറ്റു കുട്ടികൾ കരയുമ്പോൾ ലെന കരയില്ല, ലെന അവരെ ആശ്വസിപ്പിക്കും അമ്മയും അച്ഛനും പറയുന്നു.

Advertisement