മോഹന്‍ലാലും മമ്മൂട്ടിയും കൊള്ളാമെന്ന് പറഞ്ഞു, അങ്ങനെയാണ് ഫഹദിന് സിനിമയില്‍ അവസരം നല്‍കിയത്, ഫാസില്‍ പറയുന്നു

238

മലയാള സിനിമയിലെ യുവ സൂപ്പര്‍താരമാണ് ഫഹദ് ഫാസില്‍. മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന്‍ സംവി ഫാസിലിന്റെ മകന്‍ കൂടിയായ ഫഹദ് മികച്ച കഥാപാത്ര സെലക്ഷന്‍ കൊണ്ടും തകര്‍പ്പന്‍ അഭിനയം കൊണ്ടുമാണ് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്.

Advertisements

അതേ സമയം തന്റെ ആദ്യ ചിത്രം വന്‍പരാജയമായതിനെ തുടര്‍ന്ന് 7 വര്‍ഷം സിനിമയില്‍ നിന്നും മാറിനിന്നതിന് ശേഷമാണ് ഫഹദ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

Also Read: സ്ലീവ് ലെസ് ബ്ലൗസ്, ഓഫ് വൈറ്റ് സാരി; അതീവ സുന്ദരിയായി നടി പൂർണ്ണിമ ഇന്ദ്രജിത്ത്

പിതാവായ ഫാസില്‍ തന്നെ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ ആയിരുന്നു ഫഹദിന്റെ അരങ്ങേറ്റം. സാക്ഷാല്‍ മെഗാസാറ്റാര്‍ മമ്മൂട്ടി അഥിതി താരമായി എത്തിയട്ടുപോലും ഈ ചിത്രം വന്‍ പരാജയമായി മാറിയിരുന്നു.

എന്നാള്‍ മടങ്ങി വരവില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ മികച്ച ചിത്രങ്ങള്‍ ആയിരുന്നു ഫഹദ് ചെയ്തത്. കലാപരമായും സാമ്പത്തികപരമായും വലിയ നേട്ടങ്ങളാണ് ഫഹദിന്റെ ഓരോ ചിത്രങ്ങളും നേടിയെടുത്തത്.

Also Read: നീ ഒറ്റയ്ക്കല്ല ഞാനും ഒറ്റയ്ക്കല്ല നിനക്ക് ഞാനുണ്ട്, എനിക്ക് നീയുണ്ട്; ചേർത്ത് നിർത്തി ചിത്രങ്ങളുമായി മൗനരാഗത്തിലെ പ്രതീക്ഷയും ശ്രിശ്വേതയും, ഇവരുടെ ബന്ധം ഇങ്ങനെ

ഇപ്പോഴിതാ ഫഹദിനെ സിനിമയിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ച് ഫഹദിന്റെ പിതാവും ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായനുമായ ഫാസില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താനൊരു സംവിധായകനാായതുകൊണ്ട് മകനെ അങ്ങ് അഭിനയിപ്പിച്ചേക്കാം എന്ന് കരുതിയല്ലെന്ന് കൗമുദിയുടെ താരപകിട്ട് എന്ന പരിപാടിയില്‍ ഫാസില്‍ പറയുന്നു.

ഒരു ഇന്റര്‍വ്യൂ ഒക്കെ ചെയ്ത് അതൊക്കെ മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമെല്ലാം കാണിച്ച് അവര്‍ പയ്യന്‍ കൊള്ളാമല്ലോ എന്ന് പറഞ്ഞ ശേഷമാണ് ഫഹദിന് സിനിമയില്‍ അവസരം നല്‍കിയത് എന്നാണ് ഫാസില്‍ പറയുന്നത്. ഫഹദിനെ വച്ച് സിനിമ ചെയ്തത് ഫഹദിന് ഉള്ളില്‍ കഴിവ് ഉണ്ടെന്ന് ഞാന്‍ കണ്ടെത്തിയത് കൊണ്ടാണെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.

Advertisement