സ്ലീവ് ലെസ് ബ്ലൗസ്, ഓഫ് വൈറ്റ് സാരി; അതീവ സുന്ദരിയായി നടി പൂർണ്ണിമ ഇന്ദ്രജിത്ത്

806

ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമാ ലോകത്ത് തിളങ്ങിയ നടിയാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. ചിത്രത്തിൽ സജീവമായി നിൽക്കുന്ന വേളയിലായിരുന്നു നടി വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. നടൻ ഇന്ദ്രജിത്ത് ആണ് താരത്തിന് മിന്നുചാർത്തിയത്. ഒടുവിൽ നീണ്ട 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

Advertisements

മലയാള സിനിമാ പ്രേക്ഷകർ നടിയുടെ തിരിച്ചു വരവ് സ്വീകരിച്ചിരുന്നു. വൈറസ് എന്ന സിനിമയിലൂടെയായിരുന്നു അവരുടെ രണ്ടാം വരവ്. കുടുംബത്തിന്റെയും ബിസിനസ്സ് തിരക്കുകൾ മൂലവും ആണ് പൂർണ്ണിമ അഭിനയത്തിൽ നിന്നും വിട്ട് നിന്നത്. പ്രാണ എന്ന ബിസിനസ്സ് സ്ഥാപനം എറണാകുളം പനമ്പിള്ളി നഗറിൽ ആണ് താരം തുടങ്ങിയത്.

Also read; അദ്ദേഹം ഇങ്ങനെ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ അതിശയം ആയിരുന്നു, ലാലേട്ടനെ കുറിച്ചുള്ള അറിയാക്കഥകൾ വെളിപ്പെടുത്തി നടി ലിസി

പ്രാണയിലൂടെ പൂർണ്ണിമ , ഫാഷൻ വസ്ത്രങ്ങളുടെ ലോകത്ത് വിസ്മയം തീർത്തു. നിരവധി താരങ്ങൾക്ക് പൂർണ്ണിമ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികളുടെയെല്ലാം സ്വന്തം ബ്രാൻഡ് ആയി പ്രാണയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് മാറാൻ കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണ്ണിമ പങ്ക് വയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറൽ ആകുന്നത്.

ഇപ്പോൾ നടിയുടെ പുത്തൻ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. സ്ലീവ്‌ലെസ് ബ്ലൗസിൽ അതിസുന്ദരിയായിട്ടാണ് പൂർണിമ എത്തിയിരിക്കുന്നത്, ഓഫൈ്വറ്റ് സാരിയിൽ താരത്തിനെ കാണാൻ ഒരു വേറിട്ട ലുക്ക് തന്നെയുണ്ട്, ചിത്രം പങ്കുവെച്ച് നിമിഷ നേരം കൊണ്ടാണ് അവ വൈറലായി മാറിയത്. ഓണം അനുബന്ധിച്ചാണ് താരം നാടൻ ലുക്കിൽ എത്തിയത്. അതേസമയം, പൂർണിമയ്‌ക്കെതിരെ വിമർശനങ്ങളുമായി ചിലർ എത്തുന്നുണ്ട്.

Also read; നീ ഒറ്റയ്ക്കല്ല ഞാനും ഒറ്റയ്ക്കല്ല നിനക്ക് ഞാനുണ്ട്, എനിക്ക് നീയുണ്ട്; ചേർത്ത് നിർത്തി ചിത്രങ്ങളുമായി മൗനരാഗത്തിലെ പ്രതീക്ഷയും ശ്രിശ്വേതയും, ഇവരുടെ ബന്ധം ഇങ്ങനെ

അല്ലെങ്കിൽ തന്നെ പുള്ളിക്കാരി തുണി കുറച്ചേ ഉപയോഗിക്കുബൈദ ബൈ ഇതിൽ ബ്ലൗസ് എവിടെ സ്ലീവ് മാത്രമല്ല മൊത്തത്തിൽ അങ്ങു ലെസ് ആക്കിയാൽ നന്നായിരുന്നു അതിനു ബ്ലൗസ് എവിടെ…. അതൊന്നും കണ്ണിപ്പെടുന്നില്ല.. തുടങ്ങി നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. നിവിൻ പോളി നായകനായ തുറമുഖമാണ് താരത്തിന്റെ പുതിയ സിനിമ. ഇന്ദ്രജിത്തും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം.

Advertisement