സീരിയല്‍ കില്ലര്‍ വേഷം വേണ്ടെന്ന് വെച്ച് മോഹന്‍ലാല്‍, പുറത്തിറങ്ങിയ ചിത്രം വമ്പന്‍ ഹിറ്റ്, സിനിമ വേണ്ടെന്ന് വെക്കാനുള്ള കാരണം

254

മലയാള സിനിമയിലെ എക്കാലത്തെയും തിളങ്ങുന്ന സംവിധായകരില്‍ ഒരാളാണ് ഫാസില്‍. ഫാസിലിന്റെയും മോഹന്‍ലാലിന്റെയും കൂട്ടുകെട്ട് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടാണ്. മണിച്ചിത്രത്താഴ് സിനിമ തന്നെ മതി അതിനുള്ള ഉദാഹരണമായിട്ട്.

Advertisements

മോഹന്‍ലാലിന്റെ ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും സംവിധാനം ചെയ്തത് ഫാസിലായിരുന്നു. അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ ആലോചിച്ച സിനിമ മറ്റൊരു നടനെ വെച്ച് ഹിറ്റാക്കിയ കഥയുമുണ്ട്.

Also Read: ഇനി തമിഴില്‍ കാണാം മെഗാസ്റ്റാറിനെ ; രജനീകാന്തിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയും

ഫാസില്‍ മോഹന്‍ലാലിനായി ആലോചിച്ചിരുന്നത് ഒരു സീരിയല്‍ കില്ലറിന്റെ കഥാപാത്രമായിരുന്നു. എന്നാല്‍ അക്കാലത്ത് കോമഡി ഫാമിലി ചിത്രങ്ങളായിരുന്നു മോഹന്‍ലാല്‍ അധികവും ചെയ്തിരുന്നത്. അതിനാല്‍ കുടുംബപ്രേക്ഷകര്‍ക്കിടയിലെ ഇമേജ് നഷ്ടപ്പെടുമോ എന്ന് കരുതിയായിരുന്നു ആ കഥാപാത്രത്തെ മോഹന്‍ലാല്‍ നിരസിച്ചത്.

ആ കഥ ഫാസില്‍ ചില മാറ്റങ്ങള്‍ വരുത്തി തെലുങ്കില്‍ നാഗാര്‍ജുനയെ നായകനാക്കി ഒരു സിനിമ ചെയ്യുകയായിരുന്നു പിന്നീട്. കില്ലര്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ആ ചിത്രം പിന്നീട് ഹിറ്റായി മാറിയിരുന്നു. അക്കാലത്ത് തെലുങ്കില്‍ 100ല്‍ അധികം ദിവസം ചിത്രം പ്രദര്‍ശിപ്പിച്ചു.

Also Read: അന്ന് കാഞ്ചീവരം തുടങ്ങുമ്പോള്‍ കാമുകന്റെ സപ്പോര്‍ട്ടും ഉണ്ടായിരുന്നു; ഇന്ന് തന്റെ രണ്ടാമത്തെ കുട്ടിയുടെ ജന്മ ദിനമെന്ന് ആര്യ

ചിത്രത്തിലെ പാട്ടുകളും വന്‍ഹിറ്റായിരുന്നു. ഇളയരാജയായിരുന്നു സംഗീതം നിര്‍വഹിച്ചത്. ചിത്രത്തില്‍ താരറാണി നഗ്മയും പ്രധാനവേഷത്തിലെത്തിയിരുന്നു. ഈശ്വര്‍ എന്ന പേരില്‍ ചിത്രം തമിഴിലും റീമേക്ക് ചെയ്തിരുന്നു. അതും ഹിറ്റായിരുന്നു.

Advertisement