മലയാള സിനിമയിലെ യുവ നടന്മാരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മലയാളത്തില്‍ മാത്രമല്ല ഇന്ന് അന്യഭാഷ ചിത്രങ്ങളിലും ഫഹദ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

തന്റെ ആദ്യ സിനിമ പരാജയമാണെങ്കിലും രണ്ടാം വരവില്‍ തൊട്ടതെല്ലാം ഹിറ്റുകളാക്കി മാറ്റിയിരുന്നു ഫഹദ് എന്ന നടന്‍. അതുകൊണ്ടുതന്നെ ഫഹദിന്റെ ലിസ്റ്റിലെ ചിത്രങ്ങളില്‍ കൂടുതലും ഹിറ്റുകള്‍ മാത്രമായിരുന്നു.
ഇപ്പോഴിതാ ഫഹദിനെതിരെ ഒരു പരാതി ലഭിച്ചെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയാണ് ഫെഫ്ക. ഫെഫ്കയില്‍ നടന്‍ ഫഹദ് ഫാസിലിനെതിരെ പരാതി ലഭിച്ചെന്ന വാര്‍ത്ത തികച്ചും വ്യാജമാണെന്നും ഇങ്ങനെയൊരു പരാതി ലഭിച്ചില്ലെന്നും ഫെഫ്ക വ്യക്തമാക്കി.

ഫഹദ് ഒത്തിരി ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കുകയും ഇതൊന്നും പൂര്‍ത്തിയാക്കുന്നില്ലെന്നും കാണിച്ച് സംവിധായകരും നിര്‍മ്മാതാക്കളും ഫെഫ്കയ്ക്ക് പരാതി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍. ഫഹഹ് ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക് തിരിഞ്ഞതോടെയാണ് മലയാളത്തില്‍ ഡേറ്റ് കൊടുത്ത ചിത്രങ്ങള്‍ നടക്കാതായതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും വിശ്വസിക്കരുതെന്നും വ്യാജ വാര്‍ത്തകളാണെന്നും ഫെഫ്ക വ്യക്കമാക്കി. ഫഹദ് ഫാസില്‍ നായകനാവുന്ന പുതിയ ചിത്രം ഏപ്രില്‍ 28ന് തിയ്യേറ്ററിലെത്തും. ഇന്നസെന്റ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.









