ആടുജീവിതം രണ്ടാംഭാഗത്തില്‍ ഞാനുണ്ടാവും, എത്തുക ആടായിട്ടെന്ന് നടന്‍ വിക്രം, അമ്പരന്ന് ആരാധകര്‍

403

മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അന്തരിച്ച മുന്‍ സൂപ്പര്‍ നടന്‍ സുകുമാരന്റെ ഇളയ മകന്‍ കൂടിയായ പൃഥിരാജ് തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ്.

കാപ്പ ആണ് പൃഥിരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം തകര്‍പ്പന്‍ വിജയം ആയിരുന്നു നേടിയത്. ബ്ലെസ്സിയുടെ ആടുജിവിതം ആണ് പൃഥ്വിരാജിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം.

Advertisements

ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇതിനിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഈ സിനിമ ഒന്നൊന്നര ഐറ്റം തന്നെയായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

Also Read: സഹായിക്കാം എന്ന് പറഞ്ഞ് വരുന്നവരാണ് നമ്മളെ ഉപദ്രവിക്കുന്നത്, അന്ന് എന്റെ വസ്ത്രങ്ങള്‍ വലിച്ചൂരി സെക്ഷ്വല്‍ പാര്‍ട്ട് നോക്കാന്‍ വരെ ശ്രമിച്ചു, ജീവിതത്തിലെ ദുരനുഭവം പറഞ്ഞ് നാദിറ

ഇപ്പോഴിതാ ആടു ജീവിതത്തെ കുറിച്ച് നടന്‍ വിക്രം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴായിരുന്നു വിക്രം ആടുജീവിതത്തെ കുറിച്ച് സംസാരിച്ചത്.

ആടുജീവിതത്തിന്റെ ട്രെയിലര്‍ തനിക്ക് ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ടുണ്ട്. ഒത്തിരി കഴിവുള്ള സംവിധായകനാണ് ബ്ലെസ്സി എന്നും അദ്ദേഹത്തിന്റെ ആദ്യ ചിത്രം കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും കുറേ പ്ലാനിങ് നടന്നിരുന്നുവെന്നും പക്ഷേ വേറെ ചിത്രങ്ങള്‍ ഉള്ളത് കൊണ്ട് അത് നടന്നില്ലെന്നും വിക്രം പറയുന്നു.

Also Read: അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് ഇവര്‍ക്കൊക്കെ എന്ത് കിട്ടിനാണ്, നാളെ നമ്മുടെ വീട്ടിലും ഇങ്ങനെ ഒരു മരണം സംഭവിക്കാവുന്നതേയുള്ളൂ, വൈറലായി കുറിപ്പ്

അതില്‍ വിഷമമുണ്ട്. പക്ഷേ ആടുജീവിതത്തിന്റെ രണ്ടാം ഭാഗത്തില്‍ താനുണ്ടാവും, അതില്‍ ആടായിട്ടാവും താന്‍ വരികയെന്നും വിക്രം രസ്‌കരമായി പറഞ്ഞു. വിക്രമിന്റെ മറുപടി കേട്ട് സദസ്സിലുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു.

Advertisement