അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് ഇവര്‍ക്കൊക്കെ എന്ത് കിട്ടിനാണ്, നാളെ നമ്മുടെ വീട്ടിലും ഇങ്ങനെ ഒരു മരണം സംഭവിക്കാവുന്നതേയുള്ളൂ, വൈറലായി കുറിപ്പ്

1615

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ മാതാവ് കഴിഞ്ഞദിവസമാണ് മര ണപ്പെട്ടത്. മമ്മൂട്ടിയെന്ന നടന വൈഭവത്തെ മലയാളികള്‍ക്ക് സമ്മാനിച്ച ഫാത്തിമ ഇസ്മായില്‍ എന്ന ഉമ്മയ്ക്ക് വൈക്കത്ത് ആണ് അന്ത്യവിശ്രമം ഒരുങ്ങിയിരിക്കുന്നത്.

Advertisements

മമ്മൂട്ടിയുടെ മാതാവിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രമുഖരടക്കം നിരവധി പേരാണ് എത്തിയത്. പല സിനിമാതാരങ്ങളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മരണവീടുകളില്‍ എത്തുന്ന ക്യാമറ കണ്ണുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് വൈറലാവുന്നത്.

Also Read: കാണുന്നവര്‍ വിചാരിക്കുന്നത് ഞങ്ങള്‍ അടിപൊളിയായി സ്‌നേഹിച്ച് ജീവിക്കുകയാണെന്നാണ്, എന്നാല്‍ അങ്ങനെയല്ല യഥാര്‍ത്ഥത്തില്‍, തുറന്ന് പറഞ്ഞ് അപര്‍ണ, മറുപടിയുമായി ജീവയും

മമ്മൂട്ടിയുടെ മാതാവ് മരിച്ചുവെന്നറിഞ്ഞ് എത്തിയ ജനങ്ങള്‍ക്ക് മമ്മൂട്ടിയുടെ ഫോട്ടോയെടുക്കാനായിരുന്നു തിരക്ക് കൂടുതല്‍. അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് എന്ത് കിട്ടാനാണെന്ന് ജില്‍ ജോയ് എന്ന യുവാവ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഒരു മരണവീട്ടില്‍ പോയാല്‍ ആ വിയോഗത്തില്‍ വീട്ടുകാര്‍ക്ക് എത്രത്തോളം വിഷമം ഉണ്ടാവുമെന്നാണ് താന്‍ ചിന്തിക്കാറുള്ളതെന്നും തന്റെ വീട്ടിലും നാളെ ഇങ്ങനെ ഒരു മരണം വരുമല്ലോ എന്ന ഭയമാണ് ഉണ്ടാവാറുള്ളതെന്നും ജില്‍ പറയുന്നു.

Also Read: കാണുന്നവര്‍ വിചാരിക്കുന്നത് ഞങ്ങള്‍ അടിപൊളിയായി സ്‌നേഹിച്ച് ജീവിക്കുകയാണെന്നാണ്, എന്നാല്‍ അങ്ങനെയല്ല യഥാര്‍ത്ഥത്തില്‍, തുറന്ന് പറഞ്ഞ് അപര്‍ണ, മറുപടിയുമായി ജീവയും

മമ്മൂട്ടിയുടെ അമ്മ മരിച്ചപ്പോള്‍ ഫോട്ടോ എടുക്കാനായി എന്തിനാണ് ആളുകള്‍ അവിടെ കൂടി നിന്നതെന്ന അറിയില്ലെന്നും മൊബൈലും പൊക്കി നില്‍ക്കുന്ന പലര്‍ക്കും ആ അമ്മയുടെ പേര് അറിയുക പോലുമില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ അടുത്തുള്ള വീട്ടില്‍ മരണം നടന്നാല്‍, ഞാന്‍ അവിടെ പോവുകയാണെങ്കില്‍ ആ മരണത്തില്‍ ആ വീട്ടുകാര്‍ക്ക് ഉണ്ടാവുന്ന ദുഃഖം എത്രത്തോളം ആണെന്നാണ് അവിടെ നിന്ന് ഇറങ്ങുന്നത് വരെ ഞാന്‍ ചിന്തിക്കാറ്.. നാളെ എന്റെ വീട്ടിലും ഇങ്ങനെ ഒരു മരണം വരുമല്ലോ എന്ന ഭയവും എനിക്ക് ഉണ്ടാവാറുണ്ട്.. അതുകൊണ്ട് വളരെ കുറച്ച് മരണവീട്ടിലെ പോവാറുള്ളു..

മമ്മൂട്ടി ഒരു നടന്‍ എന്ന നിലയില്‍ നമുക്ക് എല്ലാര്‍ക്കും ഇഷ്ടമുള്ള ആളാണ്.. അദ്ദേഹത്തിന്റെ അമ്മ മരിച്ചപ്പോള്‍ എന്തിനാണ് ആളുകള്‍ ഇങ്ങനെ അവിടെ കൂടി നില്കുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല.. ആ അമ്മയുടെ പേര് പോലും അവിടെ മൊബൈലും പൊക്കി നില്‍ക്കുന്ന പലര്‍ക്കും അറിയുക പോലും ഇല്ല..

സമാധാനത്തോടെ ഒരു വിട പറയല്‍ ആ കുടുംബത്തിന് സാധ്യമായോ എന്ന് സംശയമാണ് ഈ മൊബൈല്‍ /ക്യാമറ ആളുകളുടെ തിക്കും തിരക്കും കാരണം.. അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് ഇവര്‍ക്ക് എന്താണ് കിട്ടുന്നത്..

Advertisement