എന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഡിംപിള്‍ എനിക്കൊപ്പം വിഡിയോ ചെയ്യാത്തതെന്ന് ഡിവൈന്‍; നാത്തൂനെ കെട്ടിപ്പിടിച്ച് ഡിംപിള്‍

130

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരം ഡിംപിള്‍ റോസ് വിവാഹത്തോടെയാണ് ബ്രേക്കെടുത്തത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബിലൂടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.. ഡിംപിള്‍ മാത്രമല്ല കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. ബാലതാരമായി സിനിമയിലെത്തിയ ഡിംപിള്‍ പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ തിളങ്ങുകയായിരുന്നു. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന തിരക്കിലാണ് ഡിംപിള്‍.

മകന്റെ ജനനവും തുടര്‍ന്നുള്ള മനസ് തകര്‍ക്കുന്ന സംഭവങ്ങളും അടുത്തിടെ ഡിംപിള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇരട്ടക്കുട്ടികള്‍ ആയിരുന്നു ഡിംപിളിന് പിറന്നത്. എന്നാല്‍ ഒരാളെ മാത്രമേ ഡിംപിളിന് കിട്ടിയുള്ളൂ. ആറാം മാസത്തിലായിരുന്നു അപ്രതീക്ഷിതമായി പ്ര സ വവും ദു ര ന്ത വും എത്തിയത്.

Advertisements

അതിന് ശേഷം ഡിംപിള്‍ കടന്നുപോയ കടുത്ത വിഷാദ-മാനസിക സംഘര്‍ഷ ദിനങ്ങളെ കുറിച്ചെല്ലാം ആരാധകരോട് പങ്കുവെച്ചിരുന്നു. അന്ന് ഡിംപിളിന് പൂര്‍ണ്ണ പിന്തുണയാണ് ആരാധകര്‍ ഡിംപിളിന് നല്‍കിയത്. ഇപ്പോള് യൂട്യൂബ് ചാനലിലൂടെ ഡിംപിളിന്റെ കുടുംബത്തെ മുഴുവന്‍ ആരാധകര്‍ക്ക് സുപരിചിതരാണ്.

ALSO READ- കോഴിക്കോട്ടെ വീട്ടില്‍ തനിക്കും അമ്മയ്ക്കും നേരെ സദാചാര ഗു ണ്ട ആ ക്ര മണം; പരാതിയുമായി നടി രേവതി സമ്പത്ത്

ഡിംപിളിന്റെ അമ്മ ഡെന്‍സി ടോണിയും നാത്തൂന്‍ ഡിവൈനും എല്ലാം വീട്ടിലെ അംഗങ്ങളെ പോലെ പ്രേക്ഷകര്‍ക്ക് പിരിചയമായി കഴിഞ്ഞു. ഇപ്പോഴിതാ ഡിംപിളിന്റെ ഭര്‍ത്താവിനെക്കുറിച്ച് ചോദിച്ചവരോട് മറുപടി പറയുകയാണ് ഡിംപിളും അമ്മയും.

ഡിവൈന്റെ ചാനലിലെത്തിയ അമ്മയാണ് സംസാരം ആരംഭിച്ചത്. വയ്യാതെ കിടക്കുന്ന ചേച്ചിയെ കാണാനായി പോവുന്നെന്നാണ് അമ്മ പറയുന്നത്. ട്രീറ്റ് കൊടുക്കാനായി താനും ഡിവൈനും പാചകം ചെയ്യുന്നതെന്നും ഡിംപിള്‍ കുഞ്ഞുമായി ഇരിക്കുകയാണെന്നും എമ്മ പറയുന്നു. തന്റെ സ്പെഷലായ ബീഫ് ഫ്രൈയാണ് ഇത്തവണ ഉണ്ടാക്കിയതെന്നും ഡെന്‍സി പറയുന്നു.

കൂടാതെ, ഡിംപിള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. ഞങ്ങള്‍ ഇവിടെ ഉള്ളത് കൊണ്ട് അവള്‍ വന്നും പോയും ആണ് നില്‍ക്കുന്നത്. ആന്‍സണ്‍ ബാംഗ്ലൂരിലാണിപ്പോള്‍ എന്നും വീഡിയോ കാണാത്തവരാണ് ഇങ്ങനെ ചോദിക്കുന്നതെന്നും ഡെന്‍സി പറയുന്നു.

ALSO READ-‘ലാലേട്ടന്‍ അഭിനേതാവായിരുന്നില്ല എങ്കില്‍ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു’; മോഹന്‍ലാലിന്റെ അറിവിനെ വാഴ്ത്തി സുരേഷ് പിള്ള

ആന്‍സണ്‍ നാട്ടില്‍ വരുമ്പോള്‍ ഡിംപിളിനൊപ്പമുണ്ടാവും. ഞങ്ങള്‍ക്ക് വീഡിയോ എടുക്കാന്‍ എളുപ്പമാണ്. പക്ഷെ ഡിംപിളിന് അങ്ങനെയല്ല. ആന്‍സണ്‍ വരുമ്പോള്‍ ക്യാമറയ്ക്ക് മുന്‍പില്‍ നില്‍ക്കാന്‍ തോന്നാറേയില്ല. കാരണം രണ്ട് ദിവസത്തേക്കാണ് ആന്‍സണ്‍ വരുന്നതെന്നും അത് കൊണ്ട് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമെന്നും ഡെന്‍സി പറയുന്നു.

ഡിവൈന്റെ ചാനലില്‍ ഞാന്‍ ആയിരിക്കും കൂടുതല്‍ സംസാരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് ഡിംപിള്‍. ഡിവൈന്‍ എന്ന വ്യത്യാസമൊന്നുമില്ല. ഒന്നിനെയും വേര്‍തിരിവില്ലാതെ ഞങ്ങള്‍ സംസാരിക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, എന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഡിംപിള്‍ എനിക്കൊപ്പം വിഡിയോ ചെയ്യാന്‍ നില്‍ക്കാത്തത് എന്ന് ചില ആളുകള്‍ പറയുന്നുണ്ട് എന്ന് ഡിവൈന്‍ പറയുന്നു. ഇക്കാര്യം ഡിവൈന്‍ ഇങ്ങനെ പറഞ്ഞതോടെ ഡിംപിള്‍ വന്ന് നാത്തൂനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.

Advertisement