മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും ഹിറ്റ് ജോഡികളായ പ്രിയദര്‍ശനും ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് കുഞ്ഞാലിമരക്കാര്‍ അറബിക്കടലിന്റെ സിംഹം.
100 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, തമിഴ് ആക്ഷന്‍ കിംഗ് അര്‍ജുന്‍, മധു, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ചിത്രത്തില്‍ നാല് നായികമാര്‍ ആണ് ഉള്ളത്, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിലേക്ക് നാലാമത് ഒരു നായികയെ കൂടി ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
വിശ്വരൂപം, ഉത്തമ വില്ലന്‍ എന്നീ ചിത്രങ്ങളില്‍ നായികയായി എത്തിയ പൂജ കുമാര്‍ ആണ് മറ്റൊരു നായിക. മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് തന്റെ ഭാഗ്യം ആണെന്ന് പൂജ പ്രതികരിച്ചു. പൂജ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.
നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ വമ്പന്‍ സെറ്റ് ഒരുക്കുന്നത് സാബു സിറിള്‍ ആണ്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന ചിത്രം അടുത്ത വര്‍ഷം ഓണം റിലീസ് ആയിരിക്കും എന്നാണ് അറിയുന്നത്.