താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി പുലുമുരുകനിലെ ജൂലി ‘നമിത’; ഗ്ലാമറസ്സ് ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

375

മലയാളികൾക്കും ഏറെ സുപരിചിതയായ താരമാണ് മാദക സുന്ദരി എന്നറിയപ്പെടുന്ന തമിഴ് നടി നമിത. ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട നമിത ഐറ്റം ഡാൻസുകളിലൂടെ ആണ് തമിഴകത്ത് താരമായി മാറിയത്. ഒരു തെലുങ്ക് ചിത്രലൂടെ ആയിരുന്നു നമിതയുടെ സിനിമാ അരങ്ങേറ്റം. എങ്കൾ അണ്ണ എന്ന ചിത്രത്തിലൂടെയാണ് നമിത തമിഴിലെത്തുന്നത്.

പിന്നീട് ചാണക്യ, മഹാ നടികൻ, ബില്ല, പാണ്ടി, നാൻ അവനില്ലൈ, അഴകിയ തമിഴ് മകൻ, പാണ്ടി, പെരുമാൾ, തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് മലയാളത്തിലെത്തുന്നത്. പുലിമുരുകനിലും അഭിനയിച്ചിട്ടുണ്ട്. പുലിമുരുകനിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലി എന്ന താരമായിട്ട് ആയിരുന്നു നടി പുലി മുരുകനിൽ എത്തിയത്.

Advertisements

ബോൾഡ് രംഗങ്ങളിലൂടെയാണ് നമിത ശ്രദ്ധ നേടുന്നത്. ഇതിന്റെ പേരിൽ നമിതയ്ക്ക് പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മിക്കപ്പോഴും സിനിമയ്ക്ക് അകത്തുനിന്നും രാഷ്ട്രീയനേതാക്കളിൽ നിന്നുപോലും നമിതയ്ക്ക് ഇത്തരത്തിൽ അധിക്ഷേപങ്ങളും വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.

Also Read
മീനാക്ഷിയെ മഞ്ജു കൂടെ കൂട്ടാതിരുന്നതല്ല, അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു, അതിന് ഒരു കാരണവും ഉണ്ട്: വെളിപ്പെടുത്തൽ

ടെലിവിഷനിലും സജീവമായിരുന്നു നമിത. മാനാട മയിലാടയിലെ വിധി കർത്താവായി നമിത കയ്യടി നേടിയിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നമിത. ബിഗ് ബോസ് തമിഴ് സീസൺ ഒന്നിലെ മത്സരാർത്ഥി കൂടിയായിരുന്നു നമിത. കാമുകനായിരുന്ന വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017 ലായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽ മീഡിയയിലും തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും സജീവമാണ് നടി. ഇപ്പോഴിതാ താൻ ഗർഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിക്കുകയാണ് നമിത. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഒരു വലിയ സന്തോഷം ഇന്ന് തന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ അറിയിക്കുമെന്ന് നമിത പറഞ്ഞിരുന്നു.

നിറവയറിൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായാണ് ആരാധകർക്ക് മുന്നിൽ ഇന്ന് നമിത എത്തിയത്. മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്കു വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. എനിക്ക് ഇപ്പോൾ നിന്നെ അറിയാം എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നമിത് ഏറെ സന്തോഷത്തോടെ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചത്.

നിരവധി ആരാധകർ ആണ് നമിതയ്ക്കും ഭർത്താവിനും ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. ഈ വാർത്ത തങ്ങളെ ഞെട്ടിച്ചതായും ദമ്പതികൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും ആരാധകർ പറയുന്നു. അതേ സമയം സിനിമയിലെ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഒരിക്കൽ നടി തുറന്നുപറഞ്ഞിരുന്നു.

നടീ നടന്മാർ എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവർ ആണെന്നും അത് അവരുടെ അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ് ഞാൻ. പക്ഷേ നിർഭാഗ്യവശാൽ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ‘ടൈപ്പ് കാസ്റ്റിങ്ങ്’ ആയിരുന്നു എന്നതാണ്.

Also Read
താൻ ഒരു വലിയ സംഭവമാണെന്ന തരത്തിൽ മമ്മൂട്ടി പെരുമാറിയിട്ടില്ല, വിമർശിച്ച ശേഷം എങ്ങനെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുമെന്ന് പലരും ചോദിച്ചു; പാർവതി തിരുവോത്ത്

ഒരിക്കൽ ഗ്ലാമർ കഥപാത്രം ചെയ്താൽ പിന്നെ എന്നും അങ്ങനെ തന്നെ ചെയ്യേണ്ടി വരുമെന്ന അവസ്ഥ. മറിച്ച് ആ നടനോ നടിയ്ക്കോ മറ്റെന്തൊക്കെ അധികമായി ചെയ്യാനാകുമെന്ന കാര്യം ആരും പരിഗണിക്കുന്നതേയില്ല. മടുത്ത് പോകും നമ്മൾ. നാടകവേദികളിൽപോലും അനുഭവസമ്ബത്തുള്ള എനിക്ക് പലപ്പോഴും ലഭിച്ച കഥാപാത്രങ്ങൾ വെറും ഗ്ലാമറിൽ ഒതുങ്ങിപ്പോയെന്നും നടി പറഞ്ഞിരുന്നു.

Advertisement