മികച്ച പ്രശംസ നേടിയ ഗരുഡന് തിയറ്ററിൽ എന്തുസംഭവിച്ചു; സുരേഷ് ഗോപി ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ

150

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയിൽ സജീവം അല്ലാതിരുന്ന താരം ഇപ്പോൾ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

2020 ൽ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവൽ, പാപ്പൻ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. ഗരുഡൻ എന്ന സിനിമയാണ് ഇപ്പോൾ അദ്ദേഹത്തിന്റേതായി തിയ്യേറ്ററിലെത്തിയ സിനിമ. ബിജു മേനോനായിരുന്നു സുരേഷ് ഗോപിക്കൊപ്പം ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്.

Advertisements

ഗരുഡൻ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ ഗരുഡന്റെ ഫൈനൽ കളക്ഷൻ റിപ്പോർട്ട് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഫൈനൽ കളക്ഷനെ കുറിച്ച് ട്രേഡ് അനലസിറ്റുകൾ ആണ് പുറത്തുവിട്ടിരിക്കുന്നത്.

ALSO READ- ജന്മനാ കണ്ണുകളിൽ ഇരുട്ട്, സ്റ്റാർ സിംഗറിൽ പാടി സംഗീത ലോകത്ത് പ്രശസ്തനായി; ബാബു തെരുവിൽ പാടുന്നു എന്ന് പ്രചാരണം; സത്യാവസ്ഥ ഇത്

ഈ സുരേഷ് ഗോപി ചിത്രം തിയറ്ററിൽ നിന്നും ആകെ നേടിയത് 26.5 കോടി രൂപയാണ് എന്ന് ട്രേഡ് അനലിസ്റ്റുകളായ ഫ്രൈഡേ മാറ്റ്‌നി റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ നിന്ന് ഗരുഡൻ 16.25 കോടി രൂപയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്ന് 1.25 കോടിയുമാണ് കളക്ട് ചെയ്തത്.

കൂടാതെ, ഗരുഡൻ വിദേശത്ത് നിന്ന് ഒമ്പത് കോടിയുമാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപി ഗരുഡൻ സിനിമയിൽ ഡിസിപി ഹരിഷ് മാധവ് ഐപിഎസായിട്ടായിരുന്നു വേഷമിട്ടത്. ചി്രതത്തിന്റെ സംവിധാനം അരുൺ വർമയാണ്.

ALSO READ- ‘ചില ബന്ധം പിരിയും, ചിലത് നീണ്ടു നിൽക്കും; സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു’: കൃഷ്ണകുമാർ

ഗരുഡൻ നിർമിച്ചത് ലിസ്റ്റിൻ സ്റ്റീഫനാണ്. മിഥുൻ മാനുവേൽ തോമസ് തിരക്കഥയെഴുതിയ ചിത്രമായ ഗരുഡൻ റിലീസിന് മുൻപ് തന്നെ വലിയ പ്രതീക്ഷയുള്ള ചിത്രമായിരുന്നു.

റിലീസ് ദിനത്തിലും മികച്ച അഭിപ്രായം നേടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലർ സിനിമ എന്നാണ് സുരേഷ് ഗോപി ചിത്രത്തിന് ലഭിച്ച പ്രശംസ.

സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകർ പ്രശംസിച്ചിരുന്നു. അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തി.

പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൻ പെടുത്താസ്. ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. പിആർഒ വാഴൂർ ജോസ്.

Advertisement