‘ചില ബന്ധം പിരിയും, ചിലത് നീണ്ടു നിൽക്കും; സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു’: കൃഷ്ണകുമാർ

42

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു

Advertisements

കൃഷ്ണകുമാറും അഹാനയും ഈ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും യൂട്യൂബിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. ഇപ്പോഴിതാ മറ്റൊരു വിവാഹവാർഷിക ദിനാഘോഷത്തിലാണ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും. നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ 29 വർഷങ്ങൾക്ക് മുൻപ് സിന്ധുവിനൊപ്പം തുടങ്ങിയ യാത്ര സന്തോഷത്തോടെ തുടരുകയാണെന്നും അതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ- ‘ഡേറ്റ് ചോദിച്ചപ്പോൾ നൽകി, സ്‌ക്രിപ്റ്റ് പോലും വായിക്കാതെയാണ് മോഹൻലാൽ ആ ഹിറ്റ് സിനിമ ചെയ്തത്’; വെളിപ്പെടുത്തി ബി ഉണ്ണികൃഷ്ണൻ

തന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് കൃഷ്ണകുമാറിന്റെ ആഘോഷത്തെ കുറിച്ചുള്ള കുറിപ്പ്. ജീവിതത്തിൽ എല്ലാം സംഭവിക്കുന്നതാണ്, നല്ലതും നല്ലതല്ലാത്തതും. പല കാര്യങ്ങളും നമ്മൾ ശ്രമിക്കാറുണ്ട്.

ചിലതു വിചാരിച്ചപോലെ നടക്കും, ചിലത് നടക്കില്ല. നടക്കുമ്പോൾ സന്തോഷിക്കും, നടക്കാത്തപ്പോൾ ദുഃഖിക്കും. കല്യാണവും ഏകദേശം അതുപോലെയൊക്കെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു- എന്നാണ് കൃഷ്ണകുമാർ പറയുന്നത്.

ALSO READ- 73ാം ജന്മദിനത്തിന്റെ തിളക്കത്തിൽ രജനി; ഐശ്വര്യയോട് പിരിഞ്ഞിട്ടും പതിവ് പോലെ ജന്മദിനാശംസ നേർന്ന് ധനുഷ്; കൈയ്യടിച്ച് ആരാധകർ!

ബഹുഭൂരിപക്ഷം കല്യാണങ്ങളിലും മുൻപരിചയമില്ലാത്ത ഒരു വ്യകതിയുമായി ഒരുമിച്ചു പോകുവാൻ തീരുമാനിക്കുന്നു. പിന്നീട് അവരുടെ ജീവിതത്തിൽ കുറെ കാര്യങ്ങൾ സംഭവിക്കുന്നു. ചിലരുടെ ബന്ധം നീണ്ടു നിൽക്കും. ചിലരുടേതു ഇടയ്ക്കു പിരിയുന്നു. ചിലർ പങ്കാളി നഷ്ടപ്പെട്ടു ഒറ്റയാവുന്നു.

ഇതെല്ലാം സംഭവിക്കുന്നതാണ്. ദൈവം എന്നു നമ്മൾ വിളിക്കുന്ന, വിശ്വസിക്കുന്ന ആ അദൃശ്യ ശക്തിയുടെ അനുഗ്രഹത്താൽ 29 വർഷം മുൻപ് ഒരു ഡിസംബർ മാസം12-ാം തിയതി സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു.

ദൈവത്തിനു നന്ദി. എല്ലാകുടുംബങ്ങളിലും നന്മയും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാർഥിക്കുന്നുവെന്നും കുറിച്ചിരിക്കുകയാണ് കൃഷ്ണകുമാർ.

Advertisement