പാവപ്പെട്ടവരെ കടംവാങ്ങിയിട്ട് പോലും സഹായിക്കുന്ന ആളാണ് അച്ഛന്‍, അദ്ദേഹത്തെ കള്ളനെന്ന് വിളിക്കുന്ന കേള്‍ക്കുമ്പോള്‍ വിഷമം തോന്നും, തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

300

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയിലെത്തിയ താരപുത്രനാണ് നടന്‍ ഗോകുല്‍ സുരേഷ്. ഏതാനും ചിത്രങ്ങളില്‍ താരം അഭിനയിച്ചുവെങ്കിലും വലിയ രീതിയില്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Advertisements

എന്നാല്‍ താരം ഒരു പ്രധാന വേഷത്തിലെത്തിയ പാപ്പന്‍ എന്ന സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായക വേഷത്തില്‍ എത്തിയത്.

Also Read: രാത്രി മുഴുവന്‍ ഉറങ്ങാതെ ജോലി തീര്‍ത്തു, ഒമ്പതാംമാസത്തിലും വിശ്രമിക്കാതെ ദിവ്യ, ഒടുവില്‍ തേടിയെത്തി കഠിനാധ്വാനത്തിനുള്ള അംഗീകാരം, സിങ്കപ്പെണ്ണെന്ന് വാഴ്ത്തി ആരാധകര്‍

മുമ്പ് അച്ഛനെ കുറിച്ച് ഗോകുല്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. തന്റെ അച്ഛന്‍ ഒരു നല്ല രാഷ്ട്രീയക്കാരനല്ലെന്നും അച്ഛന്‍ ഒരു അഭിനേതാവായി തന്നെ തുടരുന്നതാണ് തനിക്കിഷ്ടമെന്നും അച്ഛന്‍ സിനിമയിലേക്ക് തിരിച്ചെത്തിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ഗോകുല്‍ പറയുന്നു.

അച്ഛന്‍ എപ്പോഴും മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നു. പല രാഷ്ട്രീയക്കാരും പാവപ്പെട്ടവര്‍ക്ക് നൂറു രൂപ കൊടുത്ത് 1000 രൂപ എങ്ങനെ പിരിക്കാമെന്നാണ് നോക്കുന്നതെന്നും എന്നാല്‍ അച്ഛന്‍ 10രൂപ സമ്പാദിച്ചാല്‍ അതിന്റെ കൂടെ കുറച്ച് കൂടെ കടം വാങ്ങി ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണെന്നും ഗോകുല്‍ പറയുന്നു.

Also Read: യൂട്യൂബില്‍ 690k സബ്‌സ്‌ക്രൈബേഴ്‌സ്, ഇന്‍സ്റ്റയില്‍ 757k ഫോളോവേഴ്‌സ്, പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍, തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെയെന്ന് ഷുക്കൂര്‍ വക്കീല്‍

എന്നിട്ടും അദ്ദേഹത്തെ പലരും നികുതി വെട്ടിച്ച കള്ളന്‍ എന്നാണ് വിളിക്കുന്നത്. ആ സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നതെന്നും ഈ ജനത അച്ഛനെ അര്‍ഹിക്കുന്നില്ലെന്നും അച്ഛന് രാഷ്ട്രീയം ചേരില്ലെന്നും തൃശ്ശൂരില്‍ മത്സരിച്ച് തോറ്റപ്പോള്‍ താന്‍ സന്തോഷിച്ചിരുന്നുവെന്നും ഗോകുല്‍ പറയുന്നു.

Advertisement