യൂട്യൂബില്‍ 690k സബ്‌സ്‌ക്രൈബേഴ്‌സ്, ഇന്‍സ്റ്റയില്‍ 757k ഫോളോവേഴ്‌സ്, പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍, തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെയെന്ന് ഷുക്കൂര്‍ വക്കീല്‍

720

തൊപ്പി എന്ന യൂട്യൂബര്‍ നിഹാദുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പല പരിപാടികളുടെയും ഉദ്ഘാടനത്തിന് തൊപ്പി എത്തുകയും ഇയാള്‍ക്ക് ചുറ്റും ജനങ്ങള്‍ കൂടുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

Advertisements

കണ്ണൂര്‍ സ്വദേശിയാണ് തൊപ്പി. തൊപ്പിയെ സിനിമയിലെടുക്കുന്നുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച യൂട്യൂബര്‍ തൊപ്പിക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Also Read: പരീക്ഷയില്‍ ഉന്നത വിജയം നേടിയ നന്ദിനിക്ക് 10ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് സമ്മാനിച്ച് വിജയ്, വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ ചെലവാക്കിയത് രണ്ടുകോടി

അതേസമയം, തൊപ്പിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തുന്നവരുമുണ്ട്. ഇപ്പോഴിതാ തൊപ്പിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും അഭിഭാഷകനുമായ ഷുക്കൂര്‍.

സ്‌കൂള്‍ കുട്ടികളില്‍ നിന്നാണ് തൊപ്പിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത്. യൂട്യൂബില്‍ തൊപ്പിയെ സെര്‍ച്ച് ചെയ്തപ്പോള്‍ 690k സബ്‌സ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റയില്‍ 757k ഫോളോവേഴ്‌സിനെയും കണ്ടുവെന്നും ഷുക്കൂര്‍ വക്കീല്‍ പറയുന്നു.

Also Read: വീട് പൂട്ടി മുറിയില്‍ തന്നെ കഴിയുകയാണ്, ആരു വിളിച്ചാലും വരില്ല, ഫോണ്‍വിളിച്ചിട്ടും എടുക്കുന്നില്ല, നടി കനകയുടെ ഇപ്പോഴത്തെ അവസ്ഥ തുറന്നുപറഞ്ഞ് സംവിധായകന്‍

അയാള്‍ സംസാരിക്കുന്നതും അട്ടഹസിക്കുന്നതെല്ലാം അശ്ലീലഭാഷയിലാണെന്നും തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനേ എന്നും ഷുക്കൂര്‍ വക്കീല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

ഷൂക്കൂര്‍ വക്കീല്‍ കുറിച്ചത്

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയില്‍ സ്‌കൂള്‍ കുട്ടികളുമായി വര്‍ത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് Santhosh Keezhattoor അവരോട് തൊപ്പിയെ അറിയുമോ ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചതും കുട്ടികളില്‍ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും. അങ്ങിനെ സന്തോഷില്‍ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂട്യൂബില്‍ ഞങ്ങള്‍ അയാളെ Search ചെയ്തപ്പോള്‍ 690 K Subscribers. Insta യില്‍ 757 K followers.

അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍. രാവിലെ പത്താം ക്ലാസു കാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു. അവള്‍ ഫോളോ ചെയ്യുന്നില്ല , ക്ലാസിലെ ചില ആണ്‍ കുട്ടികള്‍ മോളോട് ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നാണ് തൊപ്പിയെ കുറിച്ചു അവള്‍ അറിഞ്ഞത്.’ ഫാത്തിമ നിങ്ങള്‍ക്ക് പാട്ടു കേള്‍ക്കല്‍ ഹറാമാണോ ? ‘ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ്ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത് !തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ.

Advertisement