തെന്നിന്ത്യന്‍ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് നടി കനക. മലയാളത്തില്‍ എണ്ണമറ്റ ചിത്രങ്ങളില്‍ അഭിനയിച്ച താരം തമിഴിലും, തെലുങ്കിലും തന്റെ കഴിവ് തെളിയിച്ചു. മുകേഷിന്റെ നായികയായാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്.
തുടര്‍ന്ന് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരം 2000 ത്തോടെ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നീട് താരത്തെ കാണുന്നത് സില്ലുനു ഒരു കാതല്‍ എന്ന സിനിമയിലൂടെ അതിഥി വേഷത്തിലാണ്.
സിനിമയില്‍ സജീവമല്ലെങ്കിലും താരം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. അമ്മയുടെ മരണവും. അച്ഛനുമായുളള സ്വത്ത് തര്‍ക്കവും താരത്തെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചു. അടുത്തിടെയാണ് താരത്തിന്റെ വീടിന് തീപിടിച്ചെന്നും വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കത്തിനശിച്ചെന്നും പറഞ്ഞ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ഇപ്പോഴിതാ കനകയെ സിനിമയിലേക്ക് കൈപിടിച്ചുകയറ്റിയ ഗംഗൈ അമരന്‍ എന്ന സംവിധായകന്‍ താരത്തെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താന്‍ കനകയെ വീടിന് പുറത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ആ ശ്രമം ഫലം കണ്ടില്ലെന്നും സംവിധായകന്‍ പറയുന്നു.
കനകയെ തനിക്ക് നേരില്‍ കാണണമെന്നുണ്ട്. ഒന്നുരണ്ടുതവണ ഫോണ്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ ഫോണ്‍ എടുത്തില്ലെന്നും അവളുടെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണെന്നും അതുകൊണ്ട് വീട്ടില്‍ കയറാന്‍ പറ്റില്ലെന്നും റൂമില്‍ തന്നെയാണ് അവളെന്നും ആരുവിളിച്ചാലും വരില്ലെന്നും ഭക്ഷണമൊക്കെ കഴിക്കുന്നുണ്ടോയെന്നൊന്നും അറിയില്ലെന്നും സംവിധായകന്‍ പറയുന്നു.