അച്ഛന്മാര്‍ തമ്മില്‍ അന്ന് ഏറ്റുമുട്ടിയപ്പോള്‍ ഇന്ന് മക്കള്‍ തമ്മില്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവിനൊപ്പം പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷും

67

പ്രണവ് മോഹന്‍ലാല്‍ ആദിയ്ക്ക് ശേഷംനായകനായെത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ട് വന്‍വിജയമാണ് നേടിയത്. അതില്‍ മോഹന്‍ലാലിന് വില്ലനായി വേഷമിട്ടത് സുരേഷ്‌ഗോപിയായിരുന്നു.

Advertisements

ആ കൂട്ടുകെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മക്കളാല്‍ ചേക്കേറിയിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവിനൊപ്പം പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നു എന്നതാണ് പുതിയ വിവരം. ഗോകുല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്.

ലേലത്തിലെയും വാഴുന്നോരിലെയും സുരേഷ്‌ഗോപി കഥാപാത്രങ്ങളെ ഓര്‍മപ്പെടുത്തുന്ന ഗെറ്റപ്പിലുള്ള ചിത്രവും ഗോകുല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി മാസ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്.

രണ്ടു സൂപ്പര്‍ താര പുത്രന്മാര്‍ അണിനിരക്കുന്ന ഈ ചിത്രം ആരാധകര്‍ക്കിടയിലും ഏറെ ആവേശം ഉണര്‍ത്തിയിരിക്കുകയാണ്. വമ്പന്‍ സംഘട്ടന രംഗങ്ങളുള്ള ചിത്രത്തിനായി സ്റ്റണ്ട് ചിട്ടപ്പെടുത്തുന്നത് പീറ്റര്‍ ഹെയ്‌നാണ്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്.

ചിത്രത്തില്‍ ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു.

ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാവുക. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.

Advertisement