ഗോപി സുന്ദര്‍ അച്ഛനെ പോലെയാണ്, ചേട്ടച്ഛന്‍ എന്നാണ് വിളിക്കുന്നത്; ബാലയുടെ കാശ് കൊണ്ട് ആണ് ജീവിക്കുന്നത് എന്നാണ് ചിലരുടെ പരാതി; പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്

515

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരും വ്‌ലോഗര്‍മാരുമൊക്കെയാണ് അമതൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും ജീവിതത്തിലെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത് പതിവാണ്.

അതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയയുടെ അതിഭയങ്കരമായ സൈബര്‍ അ റ്റാ ക്കിനും ഇരുവരും ഇരയാകാറുണ്ട്. ഇപ്പോള്‍ നിയമത്തിന്റെ വഴിയെ നീങ്ങിയിരിക്കുകയാണ് താരങ്ങള്‍. മോശമായ കമന്റിടുന്നവരെ നോട്ട് ചെയ്യുന്നുണ്ടെന്നും വൈകാതെ പോലീസ് കോണ്‍ടാക്ട് ചെയ്‌തോളുമെന്നുമാണ് അമൃതയും അഭിരാമിയും അറിയിച്ചത്.

Advertisements

അതേസമയം, തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയിമിങ് കമന്റുകളോടും അഭിരാമി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ താടി എല്ലിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നെന്ന് അഭിരാമി പറയുന്നു. ഇക്കാര്യം അതുകൊണ്ടു തന്നെ തനിക്ക് ശീലമാണെന്നും ഇപ്പോള്‍ ചേച്ചിയുടെയും ചേട്ടന്റെയും ബന്ധത്തിന് ശേഷം സൈബര്‍ അ റ്റാ ക്ക് കൂടി. ഫേസ്ബുക്കില്‍ ഞങ്ങളുടെ പോസ്റ്റിന് താഴെ വരുന്ന മോശം കമന്റുകള്‍ എല്ലാം കണ്ട് അമ്മ കരയും,മെസേജുകള്‍ എടുത്ത് ഞങ്ങള്‍ക്കും അയച്ചു തരുമെന്നും അഭിരാമി പറയുന്നു.

ALSO READ- വൃത്തികേട് ആര് കാണിച്ചാലും വിലക്കും; മമ്മൂട്ടി അല്ല ഇനി ആര് പറഞ്ഞാലും ഞങ്ങളുടെ അന്നം മുട്ടിച്ചാല്‍ ഞങ്ങളും അന്നം മുട്ടിക്കും; ശ്രീനാഥ് വിഷയത്തില്‍ സുരേഷ് കുമാര്‍ പറഞ്ഞതിങ്ങനെ

അമൃത സുരേഷിന്റെ ജീവിതം വെച്ചല്ല തന്നെ വിമര്‍ശിക്കുന്നതെന്നം തന്നെ കണ്ടാല്‍ ജാഡക്കാരി ആണെന്നു തോന്നും അതുകൂടി വെച്ചാണ് ആളുകളുടെ മോശം പെരുമാറ്റമെന്നും അഭിരാമി പറയുന്നു. ബാലയുമായുള്ള ചേച്ചിയുടെ വിവാഹ മോചനത്തിന് ശേഷമാണ് കൂടുതല്‍ ഇഷ്ടക്കേടുകള്‍ ആളുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഗോപി ചേട്ടനുമായുള്ള ബന്ധം വന്നതോടെ അതിനും എന്നെ പഴിയ്ക്കുന്നത് എന്താണെന്നാണ് മനസിലാവാത്തതെന്നും അഭിരാമി പറയുന്നു.

പണ്ട് റിയാലിറ്റി ഷോയില്‍ കരഞ്ഞുകൊണ്ടിരുന്ന പാവം അമൃത ഇപ്പോള്‍ ഡ്രസ്സിങ് എല്ലാം മാറി എന്ന് പറഞ്ഞാണ് വിമര്‍ശിക്കുന്നത്. കാലത്തിന് അനുസരിച്ച് ചില മാറ്റങ്ങള്‍ വന്നു. ബീച്ചില്‍ ഒക്കെ പോയി ചുരിദാറും ഇട്ട് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. സാഹചര്യങ്ങളാണ് നമ്മളെ മാറ്റുന്നത്. ഞങ്ങളുടെ ഡ്രസ്സിങ് സ്‌റ്റൈലിനൊപ്പം പാപ്പുവിനെ പോലും വെറുതെ വിടുന്നില്ലെന്നും അഭിരാമി പറയുന്നു.

ALSO READ-ഇതുവരെ കാണാത്ത ഒരു ദൃശ്യാനുഭവം, മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ്, തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ, റോഷാക്ക് ഇടിവെട്ട് സിനിമയെന്ന് കണ്ടിറങ്ങിയ പ്രേക്ഷകർ

.ശരിക്കം ചേച്ചി ഒരു പാവമാണ്. എന്നാല്‍ ചില സാഹചര്യങ്ങള്‍ കൊണ്ട് ബോള്‍ഡ് ആവേണ്ടി വന്ന വ്യക്തിയാണ്. എന്റെ ചേച്ചി അല്ലെങ്കിലും ഒരു ഗായിക എന്നതിനപ്പുറം ഒരു സ്ത്രീ, സിംഗിള്‍ മദര്‍ എന്ന നിലയില്‍ എനിക്ക് ഭയങ്കര ബഹുമാനമാണ് ചേച്ചിയോടെന്നും അഭിരാമി പറയുന്നുണ്ട്. ചിലരുടെ സംശയം ബാലയുടെ കാശ് കൊണ്ട് ആണ് ഞങ്ങള്‍ ജീവിയ്ക്കുന്നത് എന്നാണ്.

എന്നാല്‍ തന്റെ പതിമൂന്നാമത്തെ വയസ്സ് മുതല്‍ നന്നായി സമ്പാദിക്കാന്‍ തുടങ്ങിയ ആളാണ് താനെന്നും അമ്മയും അച്ഛനും ചേച്ചിയും ഒന്നും വെറുതേ ഇരിക്കുന്നവരല്ലെന്നുമാണ് ഇതിനോട് അഭിരാമിയുടെ മറുപടി.. എനിക്കൊരു യൂട്യൂബ് വ്ളോഗുണ്ട്, ഞാനൊരു ഓണ്ട്രപ്രണറാണ.ബിസിനസുകളുണ്ട്. ടീച്ചിങ് ചെയ്തു കൊടുത്തും കാശ് സമ്പാദിക്കുന്നുണ്ട്. ഇതെല്ലാം വെറുതേയാണോയെന്നും അഭിരാമി ചോദ്യം ചെയ്യുന്നു. കൂടാതെ ഗോപി സുന്ദര്‍ തനിക്ക് അച്ഛനെ പോലെ ആണെന്നും ചേട്ടച്ഛന്‍ എന്നാണ് വിളിക്കുന്നതെന്നും നല്ല പിന്തുണയാണെന്നും താരം പറയുന്നു.

Advertisement