എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി, സിനിമ ജീവിതത്തില്‍ അത്ര വെറുപ്പോടെ ചെയ്ത കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ വിജയ രാഘവന്‍

244

നാടകാചാര്യന്‍ എന്‍എന്‍ പിള്ളയുടെ മകനാണെന്ന അഭിമാനം അഭിനയകലയിലൂടെ തെളിയിച്ച താരമാണ് വിജയരാഘവന്‍. മലയാള സിനിമയിലെ സീനിയര്‍ താരം കൂടിയായ വിജയരാഘവന്‍ നായകനായും പ്രതിനായകനായും സഹതാരമായും എല്ലാം തിളങ്ങിയിരുന്നു.

ഇപ്പോള്‍ അച്ഛന്‍ വേഷങ്ങളിലേക്കും കൂടുമാറിയ താരം സിനിമയില്‍ ലഭിക്കുന്ന വേഷങ്ങളെല്ലാം മികവുറ്റതാക്കുകയാണ്. ഇതിനിടെ താരം തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയാവുകയാണ്.

Advertisements

തന്റെ അഭിനയ ജീവിതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്, ഒരു അഭിനേതാവ് എന്ന നിലക്ക് നമ്മള്‍ എല്ലാ തരം കഥാപാത്രങ്ങളും ചെയ്യേണ്ടതുണ്ട്. എന്നാല്‍ താന്‍ ഒരു കഥാപാത്രം ചെയ്തത് അത്രയേറെ അറപ്പോടെയായിരുന്നു എന്ന് പറയുകയാണ് വിജയരാഘവന്‍. 2002 ല്‍ പുറത്തിറങ്ങിയ ചിത്രം ‘സ്റ്റോപ് വയലന്‍സ്’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന കഥാപാത്രമെന്നാണ് വിജയരാഘവന്റെ വാക്കുകള്‍.

ALSO READ- ഗോപി സുന്ദര്‍ അച്ഛനെ പോലെയാണ്, ചേട്ടച്ഛന്‍ എന്നാണ് വിളിക്കുന്നത്; ബാലയുടെ കാശ് കൊണ്ട് ആണ് ജീവിക്കുന്നത് എന്നാണ് ചിലരുടെ പരാതി; പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്

താന്‍ തന്റെ അഭിനയജവിതത്തില്‍ കൂടുതല്‍ സിനിമകളിലും വില്ലന്‍ വേഷങ്ങളാണ് ചെയ്തിരിക്കുന്നത് എങ്കിലും ഇത് അങ്ങനെ ആയിരുന്നില്ല. ഏറെ അറപ്പാടെയാണ് ആ കഥാപത്രം ചെയ്തതെന്നാണ് താരത്തിന്റെ വാക്കുകള്‍.

സിനിമയിലെ ‘സിഐ ഗുണ്ടാ സ്റ്റീഫന്‍’ എന്ന കഥാപാത്രം അങ്ങനെയല്ല. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ തനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയിരുന്നു. മറ്റൊരാളുടെ ഭാര്യയെ കൊണ്ടുപോയ കഥയൊക്കെ പറയുന്ന ഒരു വൃത്തികെട്ട കഥാപാത്രമായിരുന്നു അതെന്നും വിജയരാഘവന്‍ പറയുന്നു.

സിനിമയില്‍ മുന്‍പും വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എങ്കിലും ആ കഥാപാത്രം ഉള്‍കൊള്ളാന്‍ പോലും തനിക്ക് കഴിയില്ലായിരുന്നു. ഒരു വില്ലന്‍ കഥാപത്രമാണ് എന്ന് പറഞ്ഞിരുന്നു എങ്കിലും ഇത്രയും ഭീകരമായിരിക്കുമെന്ന് കരുതിയില്ലെന്നാണ് താരം പറയുന്നത്.

ALSO READ- വൃത്തികേട് ആര് കാണിച്ചാലും വിലക്കും; മമ്മൂട്ടി അല്ല ഇനി ആര് പറഞ്ഞാലും ഞങ്ങളുടെ അന്നം മുട്ടിച്ചാല്‍ ഞങ്ങളും അന്നം മുട്ടിക്കും; ശ്രീനാഥ് വിഷയത്തില്‍ സുരേഷ് കുമാര്‍ പറഞ്ഞതിങ്ങനെ

മലയാള സിനിമയില്‍ താന്‍ കണ്ട ഏറ്റവും മികച്ച നടന്‍ കുതിരവട്ടം പപ്പുവാണെന്നാണ് വിജയരാഘവന്റെ അഭിപ്രായം. അങ്ങേര്‍ക്ക് അ ത്ര ഭംഗിയുള്ള ശരീര മില്ല, നിറ മില്ല, വല്ലാത്തൊരു ശബ്ദ മാണ്, അങ്ങേര ുടെ നോട്ടത്തിന് ചെറിയൊരു പ്രശ്‌നവുമുണ്ട്. എന്നിട്ടും ആ മനുഷ്യന്‍ എത്ര വ്യത്യസ്തമായ റോളുകളാണ് ചെയ്തതെന്നും വിജയരാഘവന്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement