Home Entertainment Celebrities

എന്റെ സ്വന്തം മകളെ പോലെയാ കാണുന്നത്; വിമര്‍ശിച്ചയാള്‍ക്ക് മറുപടി കൊടുത്ത് ഗോപി സുന്ദര്‍

273

ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ ഗോപി സുന്ദറിന് ആരാധകർ ഏറെയാണ്. എന്നാൽ ഇദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്ക് നോക്കുകയാണെങ്കിൽ ഗോപി സുന്ദറിനോളം വിമർശനം നേരിട്ട മറ്റൊരാളും ഉണ്ടാവില്ല എന്ന് തന്നെ പറയാം. ആദ്യത്തെ വിവാഹവും പിന്നാലെ ഉള്ള പ്രണയങ്ങൾ എല്ലാം വിമർശനങ്ങൾക്ക് വഴിവെച്ചു.

Advertisements

ഈ അടുത്ത് യുവ ഗായിക പുണ്യ പ്രദീപിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചതോടെ താരത്തെ വിമർശിച്ച് നിരവധി പേരാണ് വന്നത്. ഇപ്പോൾ അതിന് മറുപടി കൊടുക്കുകയാണ് ഗോപി സുന്ദർ.

‘എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാൾക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയിൽ ചിന്തിയ്ക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നിങ്ങളെ വാനോളം ഉയർത്തട്ടെ’ എന്നാണ് ഗോപി സുന്ദറിന്റെ പ്രതികരണം.

also read
ഇതുപോലുള്ള ഒരു സഹോദരനെ തന്നതില്‍ ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്; റിമി ടോമി
നേരത്തെയും വിമർശിച്ചയാൾക്ക് ഗോപി സുന്ദർ മറുപടി കൊടുത്തിരുന്നു. ഇത് എന്റെ ഒരേ ഒരു ജീവിതമാണ്, എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിയ്ക്കും. ഈ നിമിഷത്തിലാണ് ഞാൻ വിശ്വസിക്കുന്നത് എന്ന് ഗോപി സുന്ദർ പറഞ്ഞിരുന്നു.

അതേസമയം സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പുണ്യയെ പ്രേക്ഷകർക്ക് പരിചയം. ഇതിൽ വെച്ച് തന്റെ ജീവിത കഥ പുണ്യ പറഞ്ഞിരുന്നു. ജീവിതത്തിൽ ഒരുപാട് കഷ്ടപാട് അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് പുണ്യ. ഇതെല്ലാം ഷോയിൽ വെച്ച് താരം പറഞ്ഞിരുന്നു.

Advertisement