അച്ഛന്റെ മോശം സ്വഭാവം വേണ്ട; എല്ലാം അമ്മയാണ്, അച്ഛൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല; വൈറലായി ഗോപി സുന്ദറിന്റെ മകന്റെ പ്രതികരണം

888

ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ആദ്യം അമൃതയെ വിവാഹം ചെയ്തത് തെന്നിന്ത്യൻ താരമായ നടൻ ബാല ആയിരുന്നു. ഒരു മകളായ ശേഷം ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. ഗായികയായ അമൃത അഭിനയത്തിലും മോഡലിങ്ങിലും ഒരേപോലെ തിളങ്ങുന്നതിനിടെയാണ് സംഗീതസംവിധായകൻ ഗോപിസുന്ദറുമായുള്ള അടുത്തത്.

ഈ ബന്ധത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ് അമൃത ഇപ്പോൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് താഴെ കമന്റുകളും ട്രോളുകളും നിറയുകയും ചെയ്തിരുന്നു. ഇതിനിടെ അമൃത സുരേഷും ഗോപിസുന്ദറും ഒന്നിച്ചപ്പോൾ അമൃതയുടെ മകൾ അവന്തികയെന്ന പാപ്പുവിനെക്കുറിച്ചും ഗോപി സുന്ദറിന്റെ മുൻഭാര്യയേയും രണ്ട് ആൺ മക്കളേയും കുറിച്ചുമൊക്കെ ആയിരുന്നു പലരുടെയും ചോദ്യം.

Advertisements

എന്നാൽ സെറ്റിലാവാൻ താൽപര്യമില്ലെന്നും പറന്നു നടക്കാനാണ് തീരുമാനമാണെന്നുമാണ് ഗോപി സുന്ദർ ഇതിനോടൊക്കെ പ്രതികരിച്ചത്. ഇരുവരുടെയും സ്വകാര്യ ജീവിതത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഇപ്പോഴിതാ സോഷ്യൽമീഡിയയുടെ കണ്ണിലുടക്കുന്നത് ഇപ്പോൾ വൈറലാകുന്നത് ഗോപി സുന്ദറിന്റെ മക്കളുടെ പ്രതികരണമാണ്.

ALSO READ- രഹസ്യമായി കണ്ടുമുട്ടി ധനുഷും ഐശ്വര്യ രജനികാന്തും; ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന് ആരാധകർ, സത്യം തേടി സോഷ്യൽമീഡിയ

ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ തന്നെയാണ് ഗോപി സുന്ദർ ഗായികയും മോഡലുമായ അഭിയ ഹിരൺമയിയുമായി ലിവിങ് ടുഗെതർ റിലേഷൻ ആരംഭിച്ചത്. ആ ബന്ധം അവസാനിപ്പിച്ചിട്ടാണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്. അതേസമയം, ഗോപിയുടെ നിയമപരമായ ആദ്യ ഭാര്യ പ്രിയ ഇപ്പോഴും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകൾ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു.

ഇപ്പോഴിതാ ഗോപി സുന്ദറിന്റെയും ഭാര്യ പ്രിയയുടേയും രണ്ട് മക്കൾ നടത്തിയ പ്രതികരണം ചർച്ചയാകുകയാണ്. മാധവ് ഗോപീസുന്ദർ പറയുന്നത് തനിക്ക് എല്ലാം തന്റെ അമ്മയാണെന്നും അച്ഛന്റെ കാര്യത്തിൽ താൻ ശ്രദ്ധിക്കുന്നില്ല എന്നുമാണ് അദ്ദേഹത്തെ താൻ മൈൻഡ് ചെയ്യാറില്ല എന്നും മാധവ് പ്രതികരിച്ചു.

ഗോപി സുന്ദറിനും പ്രിയയ്ക്കും രണ്ടു ആൺകുട്ടികളാണ് ഉള്ളത്. ഗോപിസുന്ദറിന്റെ മൂത്ത മകൻ മാധവ് ഗോപീസുന്ദറാണ് അച്ഛനെ കുറിച്ച് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാധവ് ഗോപീ സുന്ദർ.

അച്ഛന്റെ മോശം സ്വഭാവങ്ങൾ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല എന്നും അച്ഛനെ പോലെ ഒരിക്കലും ആകാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് മാധവ് പറഞ്ഞത്.

ALSO READ- മമ്മൂട്ടിയെ തഴഞ്ഞ് ദേശീയ അവാർഡ് പ്രഖ്യാപിക്കാൻ ഒരുങ്ങിയതിനോ ചോദ്യം ചെയ്തു; താൻ കാരണമാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതെന്ന് ബാലചന്ദ്രമേനോൻ

‘നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് കൂടുതൽ പിന്തുണ നൽകുക എന്നും നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഒരുദിവസം, നിങ്ങൾ നിങ്ങളുടെ അമ്മയുടെ സ്‌നേഹം തിരിച്ചറിയുമെന്നും ആ നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും തീർച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരും എന്നുമായിരുന്നു ഒരു സുഹൃത്ത് മാധവിനോടായി പറഞ്ഞത്.

എന്നാൽ, ഈ വാക്കുകൾക്ക് മാധവ് മറുപടി നൽകിയത് ഏറെ ശ്രദ്ധേയമായി. ഞാനെപ്പോഴും അമ്മയെയാണ് പിന്തുണയ്ക്കുന്നത് എന്നായിരുന്നു മാധവ് ഈ കമന്റിനു നൽകിയ മറുപടി. തന്റെ അച്ഛൻ തിരിച്ചു വരുമെന്ന കാര്യത്തിൽ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് പറയുന്നു.

അച്ഛന്റെ കാര്യത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്നായിരുന്നു മുൻപൊരിക്കൽ മാധവ് പ്രതികരിച്ചത്. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. എല്ലാം അമ്മയോടാണ് തങ്ങൾ തുറന്നു പറയുന്നത്. ഒരു കുറവും വരുത്താതെ ആണ് അമ്മ തങ്ങളെ നോക്കുന്നതെന്നും അന്ന് മാധവ് പറഞ്ഞു. അച്ഛനെപ്പോലെ ഒരിക്കലും താൻ ആവില്ലെന്നും അച്ഛന്റെ ഒരു ശീലങ്ങളും പിന്തുടരാൻ ആഗ്രഹിക്കുന്നുമില്ല എന്നാണ് മാധവ് പറഞ്ഞിരുന്നത്.

ഒരു ആരാധകൻ അച്ഛനായ ഗോപി സുന്ദറിനെ കുറിച്ചുള്ള നല്ല ഓർമ്മ എന്താണെന്നുള്ള ചോദ്യത്തിന് അയാളെക്കുറിച്ച് ഓർമിക്കുമ്പോൾ തനിക്ക് ഡ്രൈവിംഗ് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു എന്നും തന്നെ കാറോടിക്കാൻ പഠിപ്പിച്ചത് അയാൾ ആണെന്നുമാണ് മാധവ് പറഞ്ഞത്.

ഈ ഒരു കാര്യം മാത്രമാണ് അത് മാത്രമാണ് അച്ഛനെക്കുറിച്ച് ഓർമിക്കുമ്പോൾ ഉള്ളിൽ തോന്നുന്ന നല്ല അനുഭവം എന്നുമാണ് മാധവ് ഗോപിസുന്ദർ പറഞ്ഞത്.

Advertisement