അന്ന് ഓണത്തിന് അഭയ ഹിരണ്മയിയെ ചേര്‍ത്തുപിടിച്ച് ഉമ്മ വെച്ച് ഗോപി സുന്ദര്‍, ഇന്നത്തെ ഓണം അമൃതയ്ക്കും മകള്‍ക്കുമൊപ്പം, ചര്‍ച്ചയായി പഴയ പോസ്റ്റ്

241

മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഒന്നിനൊന്ന് മികച്ച ഗാനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ സംഗിതത്തില്‍ പുറത്തു വന്നവ ഓരോന്നും. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്.

Advertisements

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഗോപി സുന്ദര്‍ തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അതേ സമയം പ്രശസ്ത പിന്നണി ഗായിക അഭയ ഹിരണ്‍മയി ആയിരുന്നു നേരത്തെ ഗോപി സുന്ദറിന്റെ ജീവിത സഖി.

Also Read: ഒരുസിനിമയ്ക്ക് 10 കോടി പ്രതിഫലം, സ്വന്തമായി ഒരു ജെറ്റ്, കോടികൾ വിലവരുന്ന പത്തോളം കാറുകൾ, 15 കോടിയോളം വില വരുന്ന അപാർട്ട്മെന്റുകൾ പലയിടത്തും, രാജകുമാരിയെ പോലെ നയൻസിന്റെ അമ്പരപ്പിക്കുന്ന ജീവിതം

ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ ഇരുവരും തങ്ങള്‍ ഒന്നിച്ചുള്ള സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞുവെന്നും ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്നുമുള്ള വാര്‍ത്തകളാണ് വന്നത്.

ഇരുവരും പിന്നീട് വിവാഹിതരായ ചിത്രങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍ പങ്കുവെച്ചു. ആദ്യമൊക്കെ വലിയ വിമര്‍ശനമായിരുന്നു അമൃതയും ഗോപി സുന്ദറും നേരിട്ടത്. എന്നാല്‍ പിന്നീട് ഇരുവരുടെയും ബന്ധത്തെ ആരാധകര്‍ സ്വീകരിച്ചു.

ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷം ഗോപി സുന്ദര്‍ ഓണാശംസയായി പോസ്റ്റ് ചെയ്ത ചിത്രമാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഇത്തവണ അമൃത സുരേഷിനും മകള്‍ അവന്തികയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഗോപി സുന്ദര്‍ ഓണാശംസകള്‍ നേര്‍ന്നത്.

Also Read: ഇങ്ങനെ നട്ടെല്ല് പണയം വെച്ചവനെ പോലെ ആകരുതെന്ന് കമന്റ്, കിടിലൻ മറുപടിയുമായി കളിവീട് നായകൻ നിഥിൻ ജെയ്ക്ക് ജോസഫ്

എന്നാല്‍ കഴിഞ്ഞ വര്‍ഷം അഭയ ഹിരണ്മയിയെ ചേര്‍ത്തുപിടിച്ചും ഉമ്മ വെച്ചുമുള്ള ചിത്രങ്ങളായിരുന്നു ഓണത്തിന് ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്. നീല ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. നീല കരയുള്ള സാരിയിലായിരുന്നു അഭയ എത്തിയത്.

ഗോപി സുന്ദര്‍ കഴിഞ്ഞ ഓണത്തിന് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള് പോസ്റ്റ് ചെയ്തത്.

Advertisement