രണ്ടു ഭാര്യമാര്‍ക്കും നടുവിലിരുന്ന് സജിന്‍, പുതിയ വിശേഷം പങ്കുവെച്ച് സാന്ത്വനം താരങ്ങള്‍, ആകാംഷയിലായി ആരാധകര്‍

96

സീരിയല്‍ ആരാധകരായ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയല്‍. പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന തമിഴ് സൂപ്പര്‍ഹിറ്റ് പരമ്പരയുടെ മലയാളം റിമേക്കാണ് സാന്ത്വനം.

പ്രമുഖ നടി ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത്താണ് സാന്ത്വനം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ചിപ്പിയാണ്. ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരന്‍, സജിന്‍, ഗോപിക, ഗിരീഷ്, രക്ഷാ രാജ് തുടങ്ങിയ താരങ്ങളും പരമ്പരയില്‍ അണി നിരക്കുന്നു. റേറ്റിങ്ങില്‍ മുന്‍പന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം.

Advertisements

കളി തമാശകളും പിണക്കങ്ങളും ഇണക്കങ്ങളും ഒത്തൊരുമയും എല്ലാമുള്ള സാന്ത്വനം സീരിയലിന് യുവാക്കള്‍ക്ക് ഇടയിലും നിരവധി ആരാധകരുണ്ട് എന്നതും മറ്റൊരു സത്യമാണ്. തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഓരോ കഥാപത്രങ്ങളെയും പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.

Also Read: നയൻതാരക്ക് മുന്നിൽ താൻ രണ്ട് തവണ വീണു പോയെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്, സംഭവം ഇങ്ങനെ

എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണെങ്കിലും സാന്ത്വനത്തിലെ ശിവനും അഞ്ജലിക്കും ആരാധകര്‍ ഒത്തിരിയാണ്. ഇവര്‍ക്ക് പ്രത്യേകം ഫാന്‍സ് പേജുകള്‍ വരെയുണ്ട്. സജിന്‍ ആണ് ശിവനായി എത്തുന്നത്. നടി ഗോപികയാണ് അഞ്ജലിയെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ പുതിയ വിശേഷത്തെക്കുറിച്ച് പറയുകയാണ് ഇരുവരും. മറ്റൊരു അതിഥി കൂടി ഇവര്‍ക്കൊപ്പമുണ്ട്. സജിന്റെ യഥാര്‍ത്ഥ ഭാര്യ ഷഫ്‌നയാണ് അത്. ശിവന്റെയും അഞ്ജലിയുടെയും ഒന്നിച്ചുള്ള നൃത്തം വരാനിരിക്കുന്നുവെന്നാണ് സജിനും ഗോപികയും ചേര്‍ന്ന് പറയുന്നത്.

Also Read: ബോക്‌സ് ഓഫീസ് തൂക്കിയടിച്ച് ലൂക്ക് ആന്റണി: റോഷാക്ക് കേരളത്തിൽ നിന്ന് നേടിയെടുത്ത കോടികൾ എത്രയാണെന്ന് കണ്ടോ

ഏഷ്യാനെറ്റ് അവാര്‍ഡിലാണ് ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്നത്. മൂന്നുപാട്ടുകള്‍ക്കാണ് ഇരുവരും നൃത്തം ചെയ്യുന്നത്. മാസ്റ്റര്‍ നൃത്തം പഠിപ്പിച്ച് റൂമിലെത്തിയാല്‍ തങ്ങളെ ഷഫ്‌ന ചേച്ചിയും നൃത്തം പഠിപ്പിക്കാറുണ്ടെന്നും ഗോപിക പറയുന്നു. ഇരു ഭാര്യമാര്‍ക്കും നടുവിലിരുന്ന് വിശേഷങ്ങള്‍ പറയുന്ന സജിന്റെ വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement