ബോക്‌സ് ഓഫീസ് തൂക്കിയടിച്ച് ലൂക്ക് ആന്റണി: റോഷാക്ക് കേരളത്തിൽ നിന്ന് നേടിയെടുത്ത കോടികൾ എത്രയാണെന്ന് കണ്ടോ

88

കഴിഞ്ഞ ദിവസം തിയ്യറ്ററുകളിൽ പ്രദർശനത്തിന് എത്തിയ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മികച്ച അഭിപ്രായവും തകർപ്പൻ കളക്ഷനും നേടി ഗംഭിര വിജയം കൊയ്യുന്നു. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു റോഷാക്ക്.

ഒക്ടോബർ 7 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് തീയ്യറ്ററുകളിൽ നിന്നു കിടിലൻ പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ 2.6 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനം ചിത്രം കേരളത്തിൽ നിന്ന് നേടിയത് 3.10 കോടിയാണ്. രണ്ടു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി ചിത്രം 5.70 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ.

Advertisements

പ്രൊമോഷനുകൾ ഉൾപ്പെടെ 20 കോടി ബജറ്റിലാണ് റോഷാക്ക് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. അടുത്ത ദിനങ്ങളിലും ചിത്രത്തിന്റെ കുതിപ്പ് തുടരും എന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Also Read
കല്യാണം കഴിഞ്ഞ് നാലാം മാസത്തിൽ നയൻതാരക്കും വിഘ്‌നേഷിനും ഇരട്ടക്കുട്ടികൾ പിറന്നു, അതിശയത്തിൽ ആരാധകർ, കുഞ്ഞുങ്ങൾക്കൊപ്പം നിറചിരിയോടെ താരദമ്പതികൾ, ചിത്രങ്ങൾ വൈറൽ

റിവഞ്ച് ത്രില്ലർ ഗണത്തിൽ പെടുന്ന റോഷാക്കിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഓരോ ഫ്രെയ്മിലും ആകാംക്ഷ ജനിപ്പിച്ചു മുന്നേറുന്ന ചിത്രത്തിൽ നിരവധി സസ്‌പെൻസ് എലമെന്റുകളും സംവിധായകൻ ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ആഭിപ്രായം ഉണ്ട്.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ആണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. മമ്മൂട്ടി കമ്പനിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read
നിശ്ചയത്തിന് മുന്‍പ് പറയാമായിരുന്നു; രണ്ട് കുടുംബങ്ങളെ അപമാനിച്ചിട്ട് പോകേണ്ടിയിരുന്നില്ല, പൊന്നു ഒളിച്ചോടിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛനും അമ്മയും

അതേ സമയം ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യസഭാ എംപി ജോൺബ്രിട്ടാസ് ഈ സിനിമയെ കുറിച്ചും മെഗാസ്റ്റാറിന്റെ പ്രകടനത്തെ കുറിച്ചും അഭിപ്രായപ്പെട്ടത് വൈറൽ ആയി മാറിയിരുന്നു.

Advertisement