കല്യാണം കഴിഞ്ഞ് നാലാം മാസത്തിൽ നയൻതാരക്കും വിഘ്‌നേഷിനും ഇരട്ടക്കുട്ടികൾ പിറന്നു, അതിശയത്തിൽ ആരാധകർ, കുഞ്ഞുങ്ങൾക്കൊപ്പം നിറചിരിയോടെ താരദമ്പതികൾ, ചിത്രങ്ങൾ വൈറൽ

323

മലയാളിയായ തെന്നിന്ത്യൻ താരറാണി നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ പിറന്നു. ഭർത്താവ് വിഘ്നേശ് ശിവൻ ആണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇരട്ടകളുടെ കാലുകളുടെ ചിത്രം പങ്കുവച്ചായിരുന്നു തമിഴ് ചലച്ചിത്ര നിർമ്മാതാവും സംവിധാനയകനുമായി വിഘേനേഷ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

നയനും ഞാനും അമ്മയും അച്ഛനുമായിരിക്കുന്നു. ഇരട്ട ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹീതരായിരിക്കുന്നു ഞങ്ങൾ. ഞങ്ങളുടെ പ്രാർത്ഥനകളെല്ലാം, ഞങ്ങളുടെ മുൻഗാമികളുടെ അനുഗ്രഹങ്ങളെല്ലാം ഒന്നിച്ച് രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തിൽ യാഥാർത്ഥ്യം ആയിരിക്കുകയാണ് എന്ന് ഇൻസ്റ്റഗ്രാം കുറിപ്പിൽ വിഘ്നേഷ് കുറിച്ചു.

Advertisements

അമ്മയായ സന്തോഷത്തിൽ നിറചിരിയോടെ ഇരട്ടക്കുഞ്ഞുങ്ങളോട് ഒപ്പമുള്ള നയൻതാരയുടെ ചിത്രങ്ങളും ഇതിനോടകം വൈറൽ ആയി മാറിയിട്ടുണ്ട്. ഇരട്ട ആണകുട്ടികളുടെ മാതാപിതാക്കളായ വിവരം ഇന്ന് വൈകിട്ട് 6.30നാണ് വിഘ്‌നേഷ് ശിവൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്.

Also Read
നിശ്ചയത്തിന് മുന്‍പ് പറയാമായിരുന്നു; രണ്ട് കുടുംബങ്ങളെ അപമാനിച്ചിട്ട് പോകേണ്ടിയിരുന്നില്ല, പൊന്നു ഒളിച്ചോടിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛനും അമ്മയും

ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. നയൻതാരയും വിഘ്‌നേഷും കുഞ്ഞുങ്ങളുടെ കാലുകളിൽ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

അതേ സമയം കുഞ്ഞുങ്ങളോട് ഒപ്പമുള്ള താരദമ്പതികളുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ഇരുവർക്കും ആശംസകളുമായി സിനിമാ രംഗത്ത് ഉള്ളവരും ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്. ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് നയൻതാരയും വിഘ്‌നേഷും ഈ കഴിഞ്ഞ ജൂൺ 9ന് മഹാബലിപുരത്ത് വച്ച് വിവാഹിതരായത്.

ഷാരൂഖ് ഖാൻ, കമലഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖർ പങ്കെടുത്ത വിവാഹചടങ്ങിന്റെ സംപ്രേഷണാവകാശം റെക്കാഡ് തുകയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരുന്നു. ഇതിന്റെ സ്ട്രീമിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല.

Also Read
മലപ്പുറത്തെ മൂസയ്ക്ക് ദുബായിലും ഗംഭീര വരവേല്‍പ്പ്; സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയം ആഘോഷിച്ച് സുരേഷ് ഗോപിയും താരങ്ങളും!

അതേ സമയം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ചിരഞ്ജീവി നായകനായി എത്തിയ ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 69 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു.

പൃഥ്വിരാജ് നായകനായി എത്തുന്ന ഗോൾഡ് എന്ന ചിത്രമാണ് നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന മലയാള സിനിമ. അൽഫോൺസ് പുത്രൻ ആണ് സംവിധാനം. ബോളിവുഡിലേക്കും അരങ്ങേറ്റം നടത്തിയ നയൻതാര ഷാരൂഖ് ഖാനൊപ്പം ജവാൻ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ആറ്റ്‌ലിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Advertisement