Home Entertainment Celebrities

വിവാഹം കഴിഞ്ഞ അന്നുമുതല്‍ ഭര്‍ത്താവിന്റെ ഉപദ്രവം, പരസ്യമായി തല്ലിയിട്ടുണ്ട്, ജീവിതം അവസാനിപ്പിക്കാന്‍ വരെ തോന്നി, മരിക്കാമെന്ന് കരുതിയപ്പോഴാണ് കുഞ്ഞിന്റെ ആദ്യ ചലനം, തുറന്നുപറഞ്ഞ് ഗോപിക

1294

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്.

Also Read: സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ അഭിനയിക്കാനുള്ള കഴിവ് മാത്രം മതിയെന്നായിരുന്നു വിചാരിച്ചത്, എന്നാല്‍ എനിക്ക് തെറ്റുപറ്റി, തുറന്നുപറഞ്ഞ് വിന്‍സി അലോഷ്യസ്

പുതിയ സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഗോപിക ഗോപി. ഒരു സിംഗിള്‍ മദറായ ഗോപിക തന്റെ പ്രണയത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചുമൊക്കെ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. തന്നെ മുന്നോട്ട് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്റെ കുഞ്ഞാണെന്നും അവന്റെ ഏഴാംമാസം മുതലാണ് താന്‍ വീട്ടിലേക്ക് വന്നതെന്നും അന്നുമുതല്‍ എല്ലാ കാര്യങ്ങളും താനാണ് നോക്കുന്നതെന്നും ഗോപിക പറയുന്നു.

തന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. വിവാഹം കഴിഞ്ഞ അന്നുമുതല്‍ താന്‍അനുഭവിക്കാന്‍ തുടങ്ങിയതാണെന്നും ഒരു ബന്ധുവിനെ ആണ് വിവാഹം ചെയ്തതെന്നും 19ാമത്തെ വയസ്സിലായിരുന്നു വിവാഹമെന്നും ഗോപിക പറയുന്നു.

Also Read: മമ്മൂട്ടിയെ കണ്ടാൽ തന്നെ ഞാൻ വിറ തുടങ്ങും; ഊർമ്മിള തമ്പുരാട്ടി ഇങ്ങനെയൊന്നും പറയരുതെന്നാണ് കൊച്ചിൻ ഹനീഫ പറയാറുള്ളത്; മനസ്സ് തുറന്ന് ഊർമ്മിള ഉണ്ണി

തന്റെ അച്ഛനില്‍ നിന്നും ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴുള്ളത് രണ്ടാനച്ഛനാണെന്നും അദ്ദേഹം വന്നതോടെയാണ് ജീവിതത്തിലെ പട്ടിണി മാറിയതെന്നും തന്റെ ഭര്‍ത്താവും തന്നെ ഉപദ്രപിച്ചിട്ടുണ്ടായിരുന്നുവെന്നും ഒരു കാരണവുമില്ലാതെ അടിക്കുമായിരുന്നുവെന്നും ഗര്‍ഭിണിയായിരുന്നപ്പോഴും പീഡനമേല്‍ക്കേണ്ടി വന്നുവെന്നും താരം പറയുന്നു.

ജീവിതം മടുത്തിട്ട് വിഷം കഴിക്കാന്‍ വരെ പോയിരുന്നു.തന്റെ അവസ്ഥയെ പറ്റി വീട്ടില്‍ പറഞ്ഞിരുന്നില്ലെന്നും വിഷമം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ജീവിതം അവസാനിപ്പിക്കാന്‍ തോന്നിയതെന്നും എന്നാല്‍ കുഞ്ഞിന്റെ ചലനമാണ് തന്നെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ഗോപിക കൂട്ടിച്ചേര്‍ത്തു.

Advertisement